കൊച്ചിയിൽ രണ്ട് പേരെ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമം, അക്രമിയും സ്വയം തീ കൊളുത്തി മരിച്ചു

Published : May 20, 2020, 08:14 PM ISTUpdated : May 20, 2020, 09:37 PM IST
കൊച്ചിയിൽ രണ്ട് പേരെ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമം, അക്രമിയും സ്വയം തീ കൊളുത്തി മരിച്ചു

Synopsis

 നഗരമധ്യത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു

കൊച്ചി: നഗരമധ്യത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ഫിലിപ്പ് എന്നയാളാണ് ആത്മഹത്യ ചെയ്തത്.

തീ കൊളുത്തി ആത്മഹത്യ ചെയ്യും മുൻപ് മറ്റു രണ്ടു പേരുടെ ദേഹത്ത് കൂടി ഫിലിപ്പ് പെട്രോൾ ഒഴിച്ചിരുന്നുവെങ്കിലും ഇവ‍ർ പരിക്കുകളോടെ രക്ഷപ്പെട്ടു. കൊച്ചി പച്ചാളത്തെ ഷൺമുഖം റോഡിൽ വച്ചാണ് സംഭവം. 

ഷൺമുഖം റോഡിലെ ഒരു കടയിലെത്തിയ ഫിലിപ്പ് കടയുടമ പങ്കജാക്ഷൻ്റേയും കടയിലുണ്ടായിരുന്ന ജെറി എന്നയാളുടേയും ദേഹത്തേക്ക് പെട്രോളൊഴിക്കുകയായിരുന്നു. ഇതിനു ശേഷമാണ് തീ കൊളുത്തിയത്. സാരമായി പൊള്ളലേറ്റ പങ്കജാക്ഷനേയും ജെറിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇരുവരേയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിപ്പ് പെട്രോൾ ഒഴിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. രണ്ടും പേരുടേയും നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും
ഇതാണ് ഇന്ത്യയുടെ ആത്മാവ്, വയനാട്ടിലെ ജനങ്ങളെ വാനോളം പുകഴ്ത്തി പ്രിയങ്ക ഗാന്ധി; 'ദുരന്തമുഖത്ത് ഒറ്റക്കെട്ടായി നിലകൊണ്ടു'