അവിനാശി അപകടം: കണ്ടെയ്നർ ലോറിക്കെതിരെ എന്ത് നടപടി എടുത്തെന്ന് ഹൈക്കോടതി

By Web TeamFirst Published Feb 26, 2020, 9:00 PM IST
Highlights

ജസ്റ്റിസ് അനിൽ കെ നരേന്ദ്രനാണ് കേസ് പരിഗണിച്ചത്.  വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം  നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് ചോദ്യം  ചെയ്ത് ഉടമകൾ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ആണ് കോടതിയുടെ ചോദ്യം

കൊച്ചി: അവിനാശിയിൽ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത 19 പേരുടെ മരണത്തിന് കാരണമായ അപകടവുമായി ബന്ധപ്പെട്ട് കണ്ടെയ്നർ ലോറിക്കെതിരെ എന്ത് നടപടിഎടുത്തെന്ന്  ഹൈക്കോടതിയുടെ ചോദ്യം. കണ്ടെയ്നറിന് സ്പീഡ് ഗവേണർ, വെഹിക്കിൾ ട്രാക്കിംഗ് ഉപകരണങ്ങൾ എന്നിവ ഉണ്ടായിരുന്നോ എന്നും അമിതവേഗത്തിലായിരുന്നോ, അമിതഭാരം കയറ്റിയിരുന്നോ എന്നീ കാര്യങ്ങൾ അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് അനിൽ കെ നരേന്ദ്രനാണ് കേസ് പരിഗണിച്ചത്.  വെഹിക്കിൾ ട്രാക്കിംഗ് സംവിധാനം  നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് ചോദ്യം  ചെയ്ത് ഉടമകൾ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ആണ് നിർദ്ദേശം. ജനങ്ങളുടെ സുരക്ഷയ്ക്ക് സർക്കാർ മുൻഗണന നൽകുന്നില്ലെന്ന് കോടതി വാക്കാൽ പരാമർശിച്ചു. സംസ്ഥാന സർക്കാർ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.

click me!