
പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക്.സന്നിധാനത്ത് നിന്നും നീലിമല വരെ നീണ്ട വരി/eCd .പമ്പയിൽ നിന്നും മണിക്കൂറുകൾ ഇടവിട്ടാണ് തീർത്ഥാടകരെ കടത്തിവിടുന്നത് .നിലക്കലും ഇടത്താവളങ്ങളിലും .തീർത്ഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട് .ഇന്നലെ ശബരിമലയിൽ ഈ സീസണിലെ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടു.ദർശനം നടത്തിയത് 100969 പേരാണ്.പുല്ലുമേട് കാനന പാത വഴി മാത്രം എത്തിയത് 5798 പേരാണ് ഇന്ന് രാവിലെ 6 മണി വരെ 23167 പേർ പടി ചവിട്ടി.പമ്പയിൽ നിന്നും സന്നിധാനത്തെത്താൻ 16 മണിക്കൂറിലധികം നേരം വരി നിൽക്കേണ്ട സ്ഥിതിയാണ്
തിരക്ക് ഏറിയതോടെ പൊലിസ് പലയിടത്തും വാഹനങ്ങള്‍ തടഞ്ഞിടുകയാണ് . 12 മണിക്കൂറിലേറെ പെരുവഴിയില്‍ കിടന്ന അയ്യപ്പഭക്തര്‍ പ്രതിഷേധിച്ചു പൊന്‍കുന്നത്തും വൈക്കത്തും റോഡ് ഉപരോധിച്ചു.ഇതര സംസ്ഥാന ഭക്തരും കേരളത്തിൽ നിന്നുള്ള അയ്യപ്പ ഭക്തരുമാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പോലീസ് ശ്രമിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam