കാത്തിരിക്കുന്നത് കനത്ത കാറ്റും മോശം കാലാവസ്ഥയും: കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

Published : May 24, 2023, 07:12 PM ISTUpdated : May 24, 2023, 07:13 PM IST
കാത്തിരിക്കുന്നത് കനത്ത കാറ്റും മോശം കാലാവസ്ഥയും: കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

Synopsis

കർണാടക തീരത്ത് മത്സ്യബന്ധനം നടത്തുന്നതിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു

തിരുവനന്തപുരം: കനത്ത കാറ്റിനും മഴയക്കും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. നാളെ മുതൽ ഞായറാഴ്ച വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

മെയ്‌ 26 മുതൽ 28 വരെ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായി കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മെയ്‌ 26, 27 തീയതികളിൽ തമിഴ്നാട് തീരത്തും ഗൾഫ് ഓഫ് മാന്നാറിലും കന്യാകുമാരി തീരത്തും ശക്തമായി കാറ്റ് വീശും. മെയ്‌ 28ന് തമിഴ്നാട് തീരത്തും, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിലും ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ഉൾക്കടലിലും കാറ്റ് വീശും.

മണിക്കൂറിൽ  40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട് എന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുള്ള തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചത്. അതേസമയം കർണാടക തീരത്ത് മത്സ്യബന്ധനം നടത്തുന്നതിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം