ബാലഭാസ്കറിന്‍റെ മരണം: ദൃക്സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി ഇന്നെടുക്കും

Published : Jun 11, 2019, 07:25 AM ISTUpdated : Jun 11, 2019, 10:46 AM IST
ബാലഭാസ്കറിന്‍റെ മരണം: ദൃക്സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി ഇന്നെടുക്കും

Synopsis

ഡ്രൈവറുടെ സീറ്റിൽ അർജ്ജുൻ ആയിരുന്നുവെന്ന് ആദ്യം അന്വേഷണ സംഘത്തിന് മൊഴി നൽകിയത് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത കെഎസ്ആർടിസി ഡ്രൈവർ അജിയാണ്. 

കൊച്ചി: വയലിനിസ്റ്റ് ബാലഭാസക്കറിന്‍റെ അപകട മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് കേസിലെ ദൃക്സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴിയെടുക്കും. പൊന്നാനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസ്സിലെ ഡ്രൈവറായിരുന്ന അജി പള്ളിപ്പുറത്തെ അപകടം കണ്ടിരുന്നു. 

ഡ്രൈവറുടെ സീറ്റിൽ അർജ്ജുൻ ആയിരുന്നുവെന്ന് ആദ്യം അന്വേഷണ സംഘത്തിന് മൊഴി നൽകിയത് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അജിയാണ്. വാഹനമോടിച്ചത് ആരെന്ന് കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പ്രധാന സാക്ഷിയായ അജിയിൽ നിന്ന് വിശദമായ മൊഴിയെടുക്കുന്നത്. രാവിലെ പത്തിന് ക്രൈം ബ്രാഞ്ച് ഓഫീസിലെത്താനാണ് അജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്തംബർ 25 നാണ്  നാടിനെ കണ്ണീരിലാഴ്ത്തി ബാലഭാസ്കറും മകൾ തേജസ്വിനിയും കാറപകടത്തില്‍  മരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞാൻ അയ്യപ്പ ഭക്തൻ, പണവും സ്വർണവും ശബരിമലയിലേക്ക് സംഭാവന ചെയ്തു'; ജാമ്യഹർജിയിൽ ​ഗോവർധൻ
'പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി', വാളയാറിൽ കൊല്ലപ്പെട്ട റാം നാരായണിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി