'അദ്ദേഹം ഓഡിയോ നിഷേധിച്ചില്ല': ഹൈക്കോടതി നിലപാടിൽ സമാധാനമെന്ന് ബാലചന്ദ്രകുമാർ

Published : Jan 22, 2022, 04:42 PM IST
'അദ്ദേഹം ഓഡിയോ നിഷേധിച്ചില്ല': ഹൈക്കോടതി നിലപാടിൽ സമാധാനമെന്ന് ബാലചന്ദ്രകുമാർ

Synopsis

തെളിവുകളിൽ എന്തെങ്കിലും ഇല്ലാതെ കോടതി അങ്ങിനെ പറയില്ലെന്നും, കോടതിയുടെ നിരീക്ഷണത്തിൽ തനിക്ക് സമാധാനം ഉണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു

തിരുവനന്തപുരം: കോടതിയെ പോലും അസ്വസ്ഥമാക്കുന്ന തെളിവുകളാണ് പ്രോസിക്യൂഷൻ ഇന്ന് ദിലീപിനെതിരെ ഹാജരാക്കിയതെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. തെളിവുകളിൽ എന്തെങ്കിലും ഇല്ലാതെ കോടതി അങ്ങിനെ പറയില്ലെന്നും, കോടതിയുടെ നിരീക്ഷണത്തിൽ തനിക്ക് സമാധാനം ഉണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജിയിലെ ഇടക്കാല വിധിയുടെ വിവരങ്ങൾ പുറത്തുവന്ന ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം (ദിലീപ്) സംസാരിച്ചുവെന്ന് പറയുന്ന ഓഡിയോ അദ്ദേഹം ഇതുവരെ നിഷേധിച്ചിരുന്നില്ലെന്നും ഇന്ന് കോടതിയിലും അദ്ദേഹം അക്കാര്യം നിഷേധിച്ചിട്ടില്ലെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി എയർആംബുലൻസ് പറന്നുയർന്നു; കൊച്ചിയിൽ അതീവ സന്നാഹം, പ്രതീക്ഷയോടെ കേരളം
ക്രിസ്മസിന് പ്രത്യേക കിറ്റ്; വെളിച്ചെണ്ണ വില കുറച്ച് 309 രൂപയാക്കി, 2 ലിറ്റ‍ർ ഒരാൾക്ക്; വമ്പൻ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയർ