
കാസർകോട്: കാസർകോട് കുമ്പളയിൽ കാറിൽ കടത്തുകയായിരുന്ന 17,226 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തൃക്കരിപ്പൂർ സ്വദേശി സി കെ മുഹമ്മദ് സഫീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഷിറിയയിലെ വാഹന പരിശോധനയ്ക്കിടെയാണ് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തുകയായിരുന്ന കാർ പിടികൂടിയത്. കേരളത്തിൽ വിൽപനയും ഉപയോഗവും നിരോധിച്ച 17,226 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
തൃക്കരിപ്പൂർ സ്വദേശിയും 27 വയസുകാരനുമായ സി കെ മുഹമ്മദ് സഫീറിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പുകയില ഉൽപ്പന്നങ്ങൾ കർണാടകയിൽ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്നു. കേരളത്തിൽ എത്തിച്ച് വിൽപന നടത്തുന്ന സംഘമാണ് പിന്നിലെന്നാണ് നിഗമനം. പുകയില ഉൽപ്പന്നങ്ങൾ കടത്തിയ KL 24 K 4300 നമ്പർ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam