സംസ്ഥാനത്ത് 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ യോഗ്യരല്ലെന്ന് ബാർ കൗണ്‍സിൽ; പ്രാഥമിക പട്ടിക പുറത്തുവിട്ടു

Published : May 16, 2025, 10:18 AM ISTUpdated : May 16, 2025, 10:20 AM IST
സംസ്ഥാനത്ത് 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ യോഗ്യരല്ലെന്ന് ബാർ കൗണ്‍സിൽ; പ്രാഥമിക പട്ടിക പുറത്തുവിട്ടു

Synopsis

കേരളത്തിൽ നിന്ന് 1157 പേരാണ് അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്തവരായുള്ളതെന്നും ബാര്‍ കൗണ്‍സിൽ വ്യക്തമാക്കുന്നു. 2010 മുതൽ അഭിഭാഷകരായി എന്‍ റോള്‍ ചെയ്തവര്‍ ആള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷൻ (AIBE) പാസായിരിക്കണമെന്നാണ് ചട്ടം.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ട് ബാര്‍ കൗണ്‍സിൽ ഓഫ് കേരള. അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടത്. 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ പൂര്‍ണ യോഗ്യരല്ലെന്നാണ് ബാര്‍ കൗണ്‍സിൽ വ്യക്തമാക്കുന്നത്.

കേരളത്തിൽ നിന്ന് 1157 പേരാണ് അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്തവരായുള്ളതെന്നും ബാര്‍ കൗണ്‍സിൽ വ്യക്തമാക്കുന്നു. 2010 മുതൽ അഭിഭാഷകരായി എന്‍ റോള്‍ ചെയ്തവര്‍ ആള്‍ ഇന്ത്യ ബാര്‍ എക്സാമിനേഷൻ (AIBE) പാസായിരിക്കണമെന്നാണ് ചട്ടം.

ഈ പരീക്ഷ പാസായവര്‍ക്ക് മാത്രമേ വക്കാലത്ത് ഏറ്റെടുക്കാൻ കഴിയുകയുള്ളു.  പാസാകാത്തവരുടെ പ്രാഥമിക പട്ടികയാണ് പുറത്തുവിട്ടതെന്നും ആക്ഷേപമുള്ളവര്‍ ഒരുമാസത്തിനകം അറിയിക്കണമെന്നുമാണ് ബാര്‍ കൗണ്‍സിൽ ഓഫ് കേരള പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'