സർക്കാർ അറിയാതെ ബാർ ലൈസൻസ്; എറണാകുളം, കോട്ടയം എക്സൈസ് ഡെ. കമ്മീഷണർമാർക്ക് സസ്പെൻഷൻ

Published : Oct 30, 2026, 11:24 PM IST
liju

Synopsis

സർക്കാർ അനുമതിയില്ലാതെ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ എറണാകുളം, കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരെ സസ്പെൻഡ് ചെയ്തു. മദ്യനയത്തിന് ശേഷം ലൈസൻസ് മതിയെന്ന മന്ത്രിയുടെ നിർദേശം മറികടന്നാണ് ഉദ്യോഗസ്ഥർ മൂന്നു ബാറുകൾക്ക് അനുമതി നൽകിയത്.

തിരുവനന്തപുരം: സർക്കാർ അനുമതിയില്ലാതെ ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ എറണാകുളം, കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാരെ സസ്പെൻഡ് ചെയ്തു. എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീഷ്, കോട്ടയത്തിന്റെ ചുമതലയുള്ള പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ഷിബു പി.എൽ. എന്നിവരെയാണ് എക്സൈസ് മന്ത്രിയുടെ നിർദേശ പ്രകാരം സസ്പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.

സർക്കാർ അറിയാതെ ബാർ ലൈസൻസ് നൽകിയതിൽ എക്സൈസ് മന്ത്രി എം. ലിജുവിന് അതൃപ്തിയുണ്ടായിരുന്നു. മദ്യനയത്തിന് ശേഷം ബാർ ലൈസൻസ് മതിയെന്നായിരുന്നു മന്ത്രിയുടെ നിർദേശം. ഇത് മറികടന്നാണ് മൂന്നു ബാറുകൾക്ക് ഡെപ്യൂട്ടി കമ്മീഷണർമാർ അനുമതി നൽകിയത്. അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് അനുമതി നൽകിയത്. സംഭവത്തിൽ കമ്മീഷണറോട് മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി.

എഫ്എൽ 11 ലൈസൻസ് ഉണ്ടായിരുന്ന ബിയർ വൈൻ പാർലർ ലൈസൻസ് പുതുക്കുന്നതിന്റെ മറവിലാണ് ബാർ ലൈസൻസ് നൽകിയത്. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പുതിയ ബാര്‍ അനുവദിക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോജി എം ജോണിനെ തടഞ്ഞ സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്, കാലടിയിലെ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാമെന്ന് കോടതി
വിവാഹം മുടക്കിയെന്ന സംശയത്താല്‍ യുവാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി, മൂന്ന് പേര്‍ അറസ്റ്റില്‍