
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നാടാര്‍ സംവരണ വിഷയത്തിൽ മറ്റാരും കാണിക്കാത്ത ആര്‍ജവം കാണിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ക്ലീമിസ് ബാവ പറഞ്ഞു. സഭയ്ക്കൊപ്പം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. സമയക്രമം പാലിച്ച് സഭയുടെ ചടങ്ങിൽ പങ്കെടുക്കാൻ അയ്യപ്പ സംഗമ വേദിയിൽ നിന്ന് മുഖ്യമന്ത്രി ഹെലികോപ്ടറിൽ എത്തിയെന്നും ക്ലീമിസ് ബാവ പറഞ്ഞു. അടൂർ ഓൾസെയിന്‍റ്സ് പബ്ലിക് സ്കൂൾ നടന്ന മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാർഷികത്തിന്‍റെ ഭാഗമായ സഭാസംഗമത്തിൽ സംസാരിക്കുകയായിരുന്നു ക്ലീമിസ് ബാവ. മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപനവും സഭാസംഗമവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ആട്ടിൻ തോൽ ധരിച്ച ചെന്നായ്ക്കൽ കേരളത്തിന്‍റെ സമാധാനത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. അവരെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണം. സമൂഹത്തിൽ സമാധാനം പുലരുന്നുവെന്ന് ഉറപ്പുവരുത്തണം. ആ ഉത്തരവാദിത്തം നമുക്കെല്ലാമുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, പിഎസ് ശ്രീധരൻ പിള്ള തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു. അന്ത്യോഖ്യൻ സുറിയാനി കത്തോലിക്കാ സഭ അധ്യക്ഷൻ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ പാത്രിയർക്കീസ് ബാവ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam