ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്, 12 പേരടങ്ങുന്ന പട്ടിക പുറത്ത്, സംഗീത വിശ്വനാഥ്‌ ഏക വനിത സ്ഥാനാർഥി

Published : Mar 16, 2026, 08:22 PM IST
BDJS

Synopsis

ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. 12 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്

തിരുവനന്തപുരം: ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്. 12 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. നിലവിൽ പ്രഖ്യാപിച്ച പട്ടികയിൽ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ പേരില്ല. കോട്ടയം, ഉടുമ്പുംചോല ഉൾപ്പടെബിഡിജെഎസ് ഏറ്റെടുത്ത പുതിയ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. ഉടുമ്പുംചോലയിൽ മത്സരിക്കുന്ന സംഗീത വിശ്വനാഥ്‌ ആണ് ഏക വനിത സ്ഥാനാർഥി. മറ്റു സീറ്റുകളിൽ അന്തിമ ധാരണ ആയ ശേഷമായിരിക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. കഴിഞ്ഞ തവണ 23 സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിച്ചത്. ഇത്തവണ 27 സീറ്റുകളിൽ മത്സരിച്ചേക്കും. ചേർത്തലയിൽ സംസ്ഥാന നേതൃയോഗം ചേർന്ന ശേഷമായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇൻസ്റ്റ​ഗ്രാം വഴി സൗഹൃദം സൃഷ്ടിക്കും, പിന്നാലെ യുവതികളിൽ നിന്നും സ്വർണം കൈക്കലാക്കി മുങ്ങും; ഒടുവിൽ യുവാവ് പൊലീസ് പിടിയിൽ
തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ ഹർജിയിൽ നാളെ വിധി; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന ആവശ്യം അംഗീകരിച്ചാൽ മത്സരിക്കാനുള്ള വിലക്ക് നീങ്ങും