ബിഡിജെഎസ് വോട്ട് യുഡിഎഫിന്: കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു

Published : Jul 15, 2024, 12:25 PM IST
ബിഡിജെഎസ് വോട്ട് യുഡിഎഫിന്: കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു

Synopsis

ഇന്ന് നടന്ന പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ ബിഡിജെഎസിൻ്റെ ഒരംഗം യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു

കോട്ടയം: കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിലൂടെ യുഡിഎഫിൽ നിന്നുള്ള കോൺഗ്രസ് അംഗം അമ്പിളി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിൽ ഏഴ് അംഗങ്ങളുള്ള എൽഡിഎഫായിരുന്നു ഭരിച്ചിരുന്നത്. എന്നാൽ ഇന്ന് നടന്ന പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ ബിഡിജെഎസിൻ്റെ ഒരംഗം യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ എൽഡിഎഫിനൊപ്പം യുഡിഎഫിനും എഴംഗങ്ങളുടെ വോട്ട് ലഭിച്ചു. വാരണാധികാരി നറുക്കെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫിന് ആശ്വാസമായത്. പഞ്ചായത്തിൽ ബിജെപിക്കും മൂന്നംഗങ്ങളുണ്ടായിരുന്നു. എന്നാൽ ഇവര്‍ ഇരു മുന്നണികൾക്കും വോട്ട് രേഖപ്പെടുത്തിയില്ല.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ
രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും