'ഉത്തരവാദിത്വമില്ല'; അനന്തുവിന്‍റെ മരണത്തിനിടയാക്കി ടിപ്പര്‍ അപകടത്തില്‍ കൈമലര്‍ത്തി അദാനി ഗ്രൂപ്പും പൊലീസും

Published : Mar 21, 2024, 06:27 AM ISTUpdated : Mar 21, 2024, 06:31 AM IST
'ഉത്തരവാദിത്വമില്ല'; അനന്തുവിന്‍റെ മരണത്തിനിടയാക്കി ടിപ്പര്‍ അപകടത്തില്‍ കൈമലര്‍ത്തി അദാനി ഗ്രൂപ്പും പൊലീസും

Synopsis

ഇതിനിടെ, വിഴിഞ്ഞം ടിപ്പർ അപകടത്തെ തുടർന്ന് ജില്ലാ കളക്ടർ വിളിച്ച സർവകക്ഷി യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കും. അദാനി ഗ്രൂപ്പ് പ്രതിനിധികളും തുറമുഖ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും നാട്ടുകാരും യോഗത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞത്ത് അനന്തുവിന്‍റെ മരണത്തിനിടയാക്കിയ ടിപ്പർ അപകടത്തിൽ കൈലർത്തി അദാനി ഗ്രൂപ്പും പൊലീസും. അപകടമുണ്ടായത് തുറമുഖ പദ്ധതി പ്രദേശത്തിന് പുറത്തായതിനാൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നാണ് അദാനി ഗ്രൂപ്പിന്‍റെ വാദം. നിയന്ത്രണമുള്ള സമയത്ത് ടിപ്പർ ഓടുന്നത് തടയാറുണ്ടെന്ന് പൊലീസ് പറയുമ്പോഴും ഒന്നും നടക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടശേഷം ടിപ്പർ കസ്റ്റഡിയിലെടുക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും ആക്ഷേപമുണ്ട്. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറുകൾ മൂലം അപകടങ്ങൾ തുടർക്കഥയായതോടെയാണ് സ്കൂൾ, കോളേജ് സമയങ്ങളിൽ ഈ മേഖലകളിൽ ടിപ്പർ ഓടുന്നത് ജില്ലാ ഭരണകൂടം കർശനമായി നിരോധിച്ചത്.

രാവിലെ എട്ട് മണി മുതൽ 10 വരെയും വൈകിട്ട് മൂന്ന് മണി മുതൽ അഞ്ച് മണി വരെയുമാണ് നിരോധനം. ഈ നിയന്ത്രണം കാറ്റിൽപ്പറത്തിയാണ് സ്കൂൾ, കോളെജ് സമയങ്ങളിൽ വിഴിഞ്ഞത്ത്. ടിപ്പർ തലങ്ങും വിലങ്ങും ഓടുന്നത്. നിരവധി കമ്പനികളാണ് അദാനി ഗ്രൂപ്പിന് വേണ്ടി പാറക്കല്ലുകൾ വിഴിഞ്ഞത്ത് എത്തിക്കുന്നത്. കഴിഞ്ഞദിവസം അപകടമുണ്ടാക്കിയ ടിപ്പർ പ്രവർത്തിക്കുന്നത്. തമിഴ്നാട് കമ്പനിയായ വീശാംകോയ്ക്ക് വേണ്ടിയാണ് ഈ കല്ലുകൾ. ഇത് കൊണ്ടുവരാൻ ട്രാൻസ്പോർട്ട് കമ്പനികളുമായി ഉപകരാറുകളുമുണ്ട്. തുറമുഖത്തിനകത്ത് 10 കി.മീ വേഗതയിൽ മാത്രമാണ് ഈ ടിപ്പറുകൾക്ക് സഞ്ചരിക്കാൻ അനുമതി. അതേ ടിപ്പറുകളാണ് പുറത്ത് മനുഷ്യജീവന് ഒരു വിലയും കൽപ്പിക്കാതെ ചീറിപ്പായുന്നത്.

പദ്ധതി പ്രദേശത്തിന് പുറത്ത് നടക്കുന്ന അപടകങ്ങളിൽ തങ്ങൾക്ക്  ഒരു ഉത്തരവാദിത്വമില്ലെന്നാണ് അദാനി തുറമുഖ അധികൃതരുടെ വാദം. പക്ഷെ സർക്കാർ നിർദ്ദേശിച്ചാൽ നഷ്ടപരിഹാരം നൽകാമെന്നു പറയുന്നു. അപകടസാധ്യത കണക്കിലെടുത്ത് വിഴിഞ്ഞത്ത് സ്ഥിരമായി വാഹനപരിശോധന നടത്താറുണ്ടെന്നണ് പൊലീസ് വിശദീകരിക്കുന്നത്. വിലക്ക് ലംഘിച്ച് ടിപ്പറോടുന്നത് കണ്ടാൽ നിരോധന സമയം കഴിയുന്നത് വരെ വണ്ടി തടഞ്ഞിടും. 500 രൂപ പെറ്റിയടിക്കും. അതിനപ്പുറത്തേക്ക് ഒരു നടപടിയുമില്ല. ചുരുക്കത്തിൽ 500 രൂപ പെറ്റിയടിക്കാൻ തയ്യാറാണെങ്കിൽ ടിപ്പറുകാർക്ക് നിരോധനസമയത്തും വണ്ടിയോടിക്കാം. അനന്തു അപകടത്തിൽപ്പെട്ടതിന് പിന്നാലെ അപകടമുണ്ടാക്കിയ ടിപ്പർ കസ്റ്റഡിയിലെടുക്കാതെ പൊലീസ് ആദ്യം വിട്ടയച്ചെന്നും ആക്ഷേപമുണ്ട്. നിയന്ത്രണം ഏർപ്പെടുത്തിയത് അല്ലാതെ അത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ എല്ലാ സംവിധാനങ്ങൾക്കുമുണ്ടായ വീഴ്ചയാണ് അനന്തുവിന്‍റെ ജീവനെടുത്തത്.

ഇതിനിടെ, വിഴിഞ്ഞം ടിപ്പർ അപകടത്തെ തുടർന്ന് ജില്ലാ കളക്ടർ വിളിച്ച സർവകക്ഷി യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് നടക്കും. അദാനി ഗ്രൂപ്പ് പ്രതിനിധികളും തുറമുഖ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും നാട്ടുകാരും യോഗത്തിൽ പങ്കെടുക്കും. ജില്ല കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കും. നിരോധന സമയത്ത് ടിപ്പർ ഓടുന്നില്ലെന്ന് കർശനമായി ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അനന്തുവിന്റെ കുടുംബത്തിനും അപകടത്തിൽ പരിക്കേറ്റവർക്കും ന്യായമായ ധനസഹായം ഉറപ്പാക്കണമെന്നും യോഗത്തിൽ ആവശ്യമുയരും. സർക്കാർ നിർദ്ദേശിക്കുന്ന പരിഹാരമാർഗങ്ങൾ ഉറപ്പാക്കുമെന്നാണ് അദാനി ഗ്രൂപ്പ് അറിയിക്കുന്നത്.
എടപ്പാള്‍ മേല്‍പ്പാലത്തിൽ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; 5 പേര്‍ക്ക് പരിക്ക്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎ ബേബിയെ പരിഹസിക്കുന്നവർക്കുള്ള മറുപടി ഒന്നാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്; മറിച്ചു നോക്കണം, ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ലെന്ന് മന്ത്രി
'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ