ജനാധിപത്യത്തിന്റെ സൗന്ദര്യം! അമേരിക്കൻ യാത്രയ്ക്ക് മുമ്പ് വോട്ട് ചെയ്യാൻ മോഹൻലാൽ എത്തിയത് കൊച്ചിയിൽ നിന്ന്

Published : Apr 09, 2026, 09:46 AM IST
Mohanlal

Synopsis

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ സൂപ്പർ താരം മോഹൻലാൽ തിരുവനന്തപുരത്തെത്തി. അമേരിക്കൻ യാത്രയ്ക്ക് മുൻപ് കൊച്ചിയിൽ നിന്നും പറന്നെത്തിയ താരം മുടവൻമുകൾ സർക്കാർ ഹൈസ്കൂളിലാണ് വോട്ട് ചെയ്തത്.  

 തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ, വോട്ട് എന്ന പൗരന്റെ കടമ നിർവ്വഹിക്കാൻ സൂപ്പർ താരം മോഹൻലാൽ നേരിട്ടെത്തി. തിരുവനന്തപുരം മുടവൻമുകൾ സർക്കാർ ഹൈസ്കൂളിലെ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് അദ്ദേഹം വോട്ട് ചെയ്യാനായി മാത്രം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തെത്തിയത്. ബൂത്തിൽ അര മണിക്കൂറോളം ക്യൂവിൽ കാത്തിരുന്ന ശേഷമായിരുന്നു മോഹൻലാൽ വോട്ട രേഖപ്പെടുത്തിയത്.

സ്ഥാനാർത്ഥികളായ കെ.എസ്. ശബരീനാഥനും വി. ശിവൻകുട്ടിയും താരത്തോടൊപ്പമുണ്ടായിരുന്നു. ഈ നിമിഷത്തെക്കുറിച്ച് ശബരീനാഥൻ കുറിച്ചത് ഇങ്ങനെ. ജനാധിപത്യത്തിന്റെ സൗന്ദര്യം: "ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണ്. വോട്ട് ചെയ്യുവാൻ വേണ്ടി മാത്രം അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് കൊച്ചിയിൽ നിന്നും മുടവൻമുകൾ സ്‌കൂളിലെത്തിയ ലാലേട്ടൻ....കൂടെ സ്‌ഥാനാർത്ഥികളായ ഞാനും ശിവൻകുട്ടിയും." എത്ര തിരക്കുകൾക്കിടയിലും വോട്ട് രേഖപ്പെടുത്താൻ താരം കാണിച്ച താല്പര്യം എല്ലാവർക്കും മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലാലേട്ടന്റെ വരവോടെ മുടവൻമുകൾ സ്കൂൾ പരിസരത്ത് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പുരട്ടിയ അടയാളം കാണിച്ചാണ് അദ്ദേഹം മടങ്ങിയത്. വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും താരം നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ; പരാതിയുമായി കോൺ​ഗ്രസ്
'ബിജെപി നേമം മണ്ഡലത്തിൽ വിതരണം ചെയ്യുന്നത് കോടിക്കണക്കിന് രൂപ, അന്തം വിട്ടുപോകും'; പ്രതികരിച്ച് ശിവൻകുട്ടി