പൊഴിക്കരയിലെത്തിയ യുവാക്കളെ അസഭ്യം വിളിച്ചു, ചോദ്യം ചെയ്തപ്പോൾ ബിയർകുപ്പികൊണ്ട് ആക്രമിച്ചു, രണ്ടുപേർ പിടിയിൽ

Published : Apr 26, 2026, 12:19 AM IST
beer bottle attack in pozhikkara leaves two injured

Synopsis

പൊഴിക്കരയിലെത്തിയ യുവാക്കളെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പൊഴിക്കരയിലെത്തിയ യുവാക്കളെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. . വ്യാഴാഴ്ച രാത്രി പൊഴിക്കര വെച്ചായിരുന്നു സംഭവം. കടകംപള്ളി സ്വദേശികളായ വെട്ടുകാട് സ്വദേശി നിതിൻ (23), കൊച്ചുവേളി സ്വദേശി പ്രവീൺ (25) എന്നിവരാണ് വലിയതുറ പൊലീസിന്‍റെ പിടിയിലായത്ബന്ധുക്കൾക്ക് നേരെ പ്രതികൾ അസഭ്യം പറയുകയും, വാക്കുതർക്കത്തിലേർപ്പെടുകയും ചെയ്തു. തർക്കം മൂത്തതോടെ ഇവർ ബിയർ കുപ്പി ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് യുവാക്കൾക്കും പരിക്കേറ്റു.

പരാതിയെത്തിയതോടെ വലിയതുറ എസ്എച്ച്ഒ അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ ഇരുവരും വലിയതുറ സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതികളാണ്. ഇതിൽ പ്രവീൺ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ ലാലുവിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പള്ളിയിലെ ഡിജെ പരിപാടിക്കിടെ യുവതിയോട് മോശമായി പെരുമാറി, ചോദ്യം ചെയ്ത കുടുംബത്തിനുനേരെ എട്ടംഗ സംഘത്തിന്‍റെ ആക്രമണം, ഒരാൾ കൂടി അറസ്റ്റിൽ
കോഴിക്കോട് രണ്ടിടങ്ങളിലായി വീട്ടുമുറ്റത്ത് വെച്ച് യുവതിയടക്കം രണ്ടു പേര്‍ക്ക് പാമ്പു കടിയേറ്റു