'ചില പൊലീസ് ഉദ്യോ​ഗസ്ഥരുടെ പെരുമാറ്റം സേനക്ക് അപമാനം; തെറ്റിനോട് വീട്ടുവീഴ്ചയില്ലെ'ന്ന് മുഖ്യമന്ത്രി

Published : Nov 01, 2022, 08:53 PM ISTUpdated : Nov 01, 2022, 08:58 PM IST
'ചില പൊലീസ് ഉദ്യോ​ഗസ്ഥരുടെ പെരുമാറ്റം സേനക്ക് അപമാനം; തെറ്റിനോട് വീട്ടുവീഴ്ചയില്ലെ'ന്ന് മുഖ്യമന്ത്രി

Synopsis

തെറ്റ് പൊലീസ് സേനയുടെ ഭാ​ഗത്താകുമ്പോൾ, പൊലീസ് സേനക്ക് ചേരാത്ത രീതിയിലുള്ള തെറ്റ് പൊലീസുകാരന്റെയോ പൊലീസുകാരിയുടെയോ ഭാ​ഗത്ത് നിന്നുണ്ടായാൽ അതിനോട് ഒരു തരത്തിലുളള വിട്ടുവീഴ്ചയും കാണിക്കാൻ പറ്റില്ല.

തിരുവനന്തപുരം:  ചില പൊലീസ് ഉദ്യോ​ഗസ്ഥരുടെ പെരുമാറ്റം പൊലീസ് സേനക്ക് അപമാനമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട സംഭവങ്ങൾ സമൂഹം ​ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. വിമർശനങ്ങളിൽ പൊലീസ് അസ്വസ്ഥത കാണിക്കേണ്ടതില്ലെന്നും തെറ്റ് ചെയ്യുന്ന ഒരാളെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ''ആരുടെയും കഞ്ഞികുടി മുട്ടിക്കുക എന്നുള്ളത് സർക്കാരിന്റെ നയമല്ല. പക്ഷേ തെറ്റിനെ അം​ഗീകരിച്ചു പോകാൻ കഴിയില്ല. തെറ്റ് പൊലീസ് സേനയുടെ ഭാ​ഗത്താകുമ്പോൾ പൊലീസ് സേനക്ക് ചേരാത്ത രീതിയിലുള്ള തെറ്റ് പൊലീസുകാരന്റെയോ പൊലീസുകാരിയുടെയോ ഭാ​ഗത്ത് നിന്നുണ്ടായാൽ അതിനോട് ഒരു തരത്തിലുളള വിട്ടുവീഴ്ചയും കാണിക്കാൻ പറ്റില്ല. തെറ്റ് ചെയ്യുന്ന ഒരാളെയും സംരക്ഷിക്കേണ്ട കാര്യമില്ല. തെറ്റ് ചെയ്തവർ സേനക്കകത്ത് തുടരുക എന്നത്, അത് പൊലീസിന്റെ യശസ്സിനെയാണ് പ്രതികൂലമായി ബാധിക്കുക'' എന്നും മുഖ്യമന്ത്രി പറഞ്ഞു. 

 കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ പ്രത്യേക സംവിധാനം വേണം

കോഴിക്കോട്: കുടുംബപ്രശ്നങ്ങൾ സംബന്ധിച്ച്   ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്ന്  മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം   കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്.   ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നാണ് നിർദ്ദേശം. 

പൊലീസുകാരിൽ നിന്ന് പ്രത്യേകം പരിശീലനം ലഭിച്ചവരെ ടീമിൽ ഉൾപ്പെടുത്തി  കൗൺസിലിംഗിനും മറ്റുമായി സuകര്യം ഏർപ്പെടുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭാര്യ നൽകിയ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് തന്നെ മാറാട് എസ് ഐ ദേഹോപദ്രവം ഏൽപ്പിച്ചെന്ന ബേപ്പൂർ സ്വദേശിയുടെ പരാതി തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്.  ഉത്തരമേഖല ഐ ജി യിൽ നിന്ന്  കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  ഇത് തൃപ്തികരമാകാത്തതിനെ തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. പരാതിയിൽ പറഞ്ഞിരിക്കുന്നതു പോലുള്ള സംഭവങ്ങൾ സ്റ്റേഷനിലുണ്ടായിട്ടില്ലെന്ന് ഭാര്യ അറിയിച്ചു.  2019 മേയ് 22 നാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്.  കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സംവിധാനം വേണമെന്ന അന്വേഷണ വിഭാഗത്തിന്റെ ശുപാർശ കമ്മീഷൻ അംഗീകരിക്കുകയായിരുന്നു. 

സ്വന്തം പെൺമക്കളെ പല തവണ ലൈംഗികമായി പീഡിപ്പിച്ചു, തിരുവനന്തപുരത്ത് പിതാവിന് 17 വർഷം തടവും പിഴയും

PREV
Read more Articles on
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു