'പരിശോധന സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം വ്യാജം'; വിശദീകരണവുമായി ബിലീവേഴ്‍സ് ചര്‍ച്ച്

By Web TeamFirst Published Nov 9, 2020, 5:00 PM IST
Highlights

പരിശോധന രണ്ട് മാസം നീളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്ന പാകപ്പിഴകള്‍ പരിഹരിക്കും. പരിശോധനയുമായി സഭ എല്ലാവിധത്തിലും സഹകരിക്കുന്നുണ്ട്. 

പത്തനംതിട്ട: ബിലിവേഴ്സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് പരിശോധനയില്‍ ഔദ്യോഗിക വിശദീകരണവുമായി സഭ. പരിശോധന സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണെന്ന് സഭാ വക്താവ് സിജോ പന്തപള്ളിയില്‍ പറഞ്ഞു. പരിശോധന രണ്ട് മാസം നീളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്ന പാകപ്പിഴകള്‍ പരിഹരിക്കും. പരിശോധനയുമായി സഭ എല്ലാവിധത്തിലും സഹകരിക്കുന്നുണ്ട്. സഭയുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പല ഭാഗത്തും നടക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ എല്ലാം ഓഡിറ്റ് ഇൻകംടാക്സ് ഡിപ്പാർട്ട്മെന്‍റ് ചെയ്യുന്നുണ്ടെന്നും ബിലീവേഴ്‍സ് ചര്‍ച്ചിന്‍റെ വിശദീകരണം.

ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ പതിനാലരക്കോടി രൂപയാണ് പിടിച്ചെടുത്തത്. സഭയുടെ പേരിൽ വിദേശത്ത് നിന്ന് സ്വീകരിച്ച സാമ്പത്തിക സഹായം വ്യാപകമായി വകമാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.  സംസ്ഥാനത്തിനകത്തും പുറത്തമായി സ്ഥാപനങ്ങളിൽ പരിശോധന തുടരുകയാണ്.

click me!