ബേലൂർ മഖ്ന തിരിച്ചെത്തി; മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാഗ്രതാ നിർദേശം, തയ്യാറെടുത്ത് ദൗത്യ സംഘം

Published : Feb 20, 2024, 06:11 AM IST
ബേലൂർ മഖ്ന തിരിച്ചെത്തി; മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാഗ്രതാ നിർദേശം, തയ്യാറെടുത്ത് ദൗത്യ സംഘം

Synopsis

അതേസമയം, സർവ്വ സന്നാഹങ്ങളുമായി വനംവകുപ്പ് തയ്യാറായിരിക്കുകയാണ്. വെളിച്ചം വീണ് ആനയെ കൃത്യമായി കണ്ടാൽ മാത്രമേ വനംവകുപ്പ് തുടർ നടപടികൾ സ്വീകരിക്കൂവെന്നാണ് വിവരം. ജനവാസ മേഖലയായതിനാൽ ദൗത്യം വളരെ ദുഷ്കരമായിരിക്കും.  

കൽപ്പറ്റ: വയനാട്ടിലെ ആളക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്ന വീണ്ടും ജനവാസ മേഖലയില്‍. പെരിക്കല്ലൂരിൽ കബനി പുഴ കടന്നാണ് ആന എത്തിയത്. ആന തിരിച്ചെത്തിയതോടെ മുള്ളൻകൊല്ലി പഞ്ചായത്തിൽ ഉള്ളവർക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകി. ജനവാസ മേഖലയിൽ ആനയുള്ളത് ഭീതി പരത്തിയിരിക്കുകയാണ്. ഇന്നലെ രാത്രി ബൈരക്കുപ്പ ഭാഗത്തേക്ക് നീങ്ങിയ ആന പുഴ കടന്നു വീണ്ടും കേരളത്തിൽ എത്തുകയായിരുന്നു. അതേസമയം, സർവ്വ സന്നാഹങ്ങളുമായി വനംവകുപ്പ് തയ്യാറായിരിക്കുകയാണ്. വെളിച്ചം വീണ് ആനയെ കൃത്യമായി കണ്ടാൽ മാത്രമേ വനംവകുപ്പ് തുടർ നടപടികൾ സ്വീകരിക്കൂവെന്നാണ് വിവരം. ജനവാസ മേഖലയായതിനാൽ ദൗത്യം വളരെ ദുഷ്കരമായിരിക്കും.

ബേലൂർ മോഴ കഴിഞ്ഞ രണ്ടുദിവസമായി ആനയുടെ സാന്നിധ്യം കർണാടക കാടുകളിലായിരുന്നു. കേരള അതിർത്തിയിലേക്ക് മടങ്ങി വരുന്നുണ്ടെങ്കിലും, ആനയുടെ സ്ഥാനം നാഗർഹോള വനത്തിലാണ്. ഇക്കാരണത്താൽ മയക്കുടി ദൗത്യം നിലച്ചിരുന്നു. അതിനിടെ, പുൽപ്പള്ളി മുള്ളൻകൊല്ലി മേഖലയിൽ ഇറങ്ങുന്ന, കടുവയ്ക്ക് വേണ്ടിയും വനവകുപ്പ് തിരച്ചിൽ പുരോഗമിക്കുന്നു. കൂടുകൾ സ്ഥാപിച്ച്, കെണിവെച്ച് കാത്തിരുന്നെങ്കിലും കടുവയെ പിടിക്കാൻ ആയിട്ടില്ല. കഴിഞ്ഞ ദിവസം മയക്കുവെടി സംഘം പുൽപ്പള്ളി മേഖലയിൽ തിരിച്ചു നടത്തിയെങ്കിലും കടുവയെ കണ്ടെത്തിയിരുന്നില്ല. 

വന്യജീവി പ്രശ്നം ചർച്ച ചെയ്യാൻ മന്ത്രിസംഘം ഇന്ന് വയനാട്ടിൽ; യുഡിഎഫ് രാപ്പകൽ സമരത്തിനിടെ രാവിലെ സർവകക്ഷിയോഗം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയെ കേറ്റിയെ' പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികൾ ഉടനില്ല; പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും
രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും