സൈക്കിളിൽ നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ബം​ഗാൾ സ്വദേശികൾ കൊല്ലത്ത് പിടിയിൽ

Published : May 30, 2020, 08:26 PM IST
സൈക്കിളിൽ നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ബം​ഗാൾ സ്വദേശികൾ കൊല്ലത്ത് പിടിയിൽ

Synopsis

തിരുവനന്തപുരത്ത് നിന്നും നാല് പുതിയ സൈക്കിള്‍ വാങ്ങി ഇവര്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പൊലീസ് ചോദിച്ചപ്പോൾ നാട്ടിലേക്ക് പോകുന്നു എന്ന് ഇവർ മറുപടി നൽകി

കൊല്ലം: സൈക്കിളില്‍ നാട്ടിലേക്ക് പോകാന്‍ എത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ കുളത്തൂപ്പുഴയിൽ പൊലീസിന്റെ പിടിയിലായി. പശ്ചിമബം​ഗാൾ സ്വദേശികളായ നാലുപേരാണ് പിടിയിലായത്. 

തിരുവനന്തപുരത്ത് നിന്നും നാല് പുതിയ സൈക്കിള്‍ വാങ്ങി ഇവര്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. പൊലീസ് ചോദിച്ചപ്പോൾ നാട്ടിലേക്ക് പോകുന്നു എന്ന് ഇവർ മറുപടി നൽകി. ഇവരുടെ കൈവശം പാസോ യാത്ര രേഖകളോ ഉണ്ടായിരുന്നില്ല. ഇന്ന് ഇവരെ കുളത്തുപ്പുഴയില്‍ പാര്‍പ്പിച്ച ശേഷം നാളെ തിരികെ തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് സിഐ കെ എസ് വിജയന്‍ പറഞ്ഞു.

Read Also: ഇത് 'അൺലോക്ക്' വൺ: മൂന്ന് ഘട്ടമായി രാജ്യം ലോക്ക്ഡൗണിന് പുറത്തേക്ക്, ഇളവുകൾ ഇങ്ങനെ...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ മികച്ച പോളിം​ഗ്, എല്ലാ ജില്ലകളിലും 70ശതമാനത്തിലധികം, കൂടുതൽ വയനാട്, കുറവ് തൃശ്ശൂർ
അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപെട്ടു; മൃതദേഹത്തിനരികിൽ കണ്ട വാച്ചിൽ ദുരൂഹത, കൂടുതൽ തെളിവ് ശേഖരിക്കുന്നുവെന്ന് പൊലീസ്