ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ്, മലയാളിയും ഭാര്യയും ഫ്ലാറ്റടക്കം വിറ്റ് മുങ്ങി, ആരുമറിഞ്ഞില്ല

Published : Jul 07, 2025, 06:02 AM ISTUpdated : Jul 07, 2025, 06:27 AM IST
malayali chit fraud

Synopsis

ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി.

ബെംഗളുരു: ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുൾപ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവിൽ പോയത്. ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും 100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി. ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ പ്രധാനമായും ആരാധനാലയങ്ങളും മലയാളി അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരുന്നു നിക്ഷേപം വാങ്ങിയെടുത്തിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഇവരെക്കുറിച്ച് ഒരു വിവരവുമില്ല, ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപ്പന നടത്തിയാണ് രണ്ട് പേരും മുങ്ങിയത്. ഇക്കാര്യം കമ്പനിയിലെ ജീവനക്കാർ പോലുമറിഞ്ഞിരുന്നില്ലെന്നാണ് 9 വർഷമായി രാമമൂർത്തി നഗറിലെ എ&എ ചിട്ട് ഫണ്ട്സിൽ ജോലി ചെയ്തിരുന്ന ജീവനക്കാരി സതി പറയുന്നത്. 265 പേരാണ് ചിട്ടികമ്പനിക്കെതിരെ  ഇത് വരെ പരാതി നൽകിയത്. കേസെടുത്ത രാമമൂർത്തി നഗർ പൊലീസ് പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിക്കുകയാണ്. രേഖകളിൽ 1300-ഓളം ഇടപാടുകാരുള്ളതിനാൽ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടിയേക്കും. 

പണം നഷ്ടപ്പെട്ട നൂറ് കണക്കിന് പേരാണ് രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. ബെംഗളുരു നഗരത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികളാണ് ഇതിൽ ഭൂരിഭാഗം പേരും. ആരാധനാലയങ്ങൾ വഴിയും റസിഡൻസ് അസോസിയേഷനുകൾ വഴിയുമാണ് ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമിയും ഷൈനിയും ആളുകളെ ചേർത്തിരുന്നത്. 2005 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണിത്. ബാങ്ക് പലിശയേക്കാൾ കൂടുതൽ പലിശ നൽകിയാണ് ഇവർ നിക്ഷേപകരെ ആകർഷിച്ചിരുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച വരെ നിക്ഷേപകർക്ക് പലിശയിനത്തിൽ നൽകാനുള്ള പണം കൃത്യമായി ഇവർ നൽകിയിരുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല. പിന്നീടാണ് ഒരു മുന്നറിയിപ്പുമില്ലാതെ താമസിച്ചിരുന്ന ഫ്ലാറ്റ് പോലും വിറ്റ് ടോമിയും ഭാര്യയും മുങ്ങിയത്. രാമമൂർത്തി നഗർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ബെംഗളുരു സ്വദേശിയായ സാവിയോ പി ടി എന്ന അറുപത്തിനാലുകാരനും കുടുംബാംഗങ്ങൾക്കുമായി 70 കോടി രൂപ നഷ്ടമായെന്നാണ് കാണിച്ചിരിക്കുന്നത്. ഇത് വരെ 265 പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കമ്പനി രേഖകളിൽ 1300-ഓളം ഇടപാടുകാരുള്ളതിനാൽ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും കൂടുമെന്നുറപ്പ്. ഇരുവരുടെയും ഫോണുകൾ സ്വിച്ച ഓഫാണെന്നും വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പരിശോധിച്ച് വരികയാണെന്നും രാമമൂർത്തി നഗർ പൊലീസ് അറിയിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ
ചിത്രപ്രിയയെ കൊലപ്പെടുത്തിയത് എന്തിന്? അലൻ പൊലീസിന് നൽകിയ കുറ്റസമ്മത മൊഴി; 'ഫോണിൽ മറ്റൊരു ആൺസുഹൃത്തിനൊപ്പം ഫോട്ടോ കണ്ടു'