
ബെംഗളൂരു: ബെംഗളൂരുവിൽ ഓൺലൈൻ മണിചെയിൻ മോഡൽ തട്ടിപ്പ് നടത്തിയ കേസിൽ മലയാളിയായ പ്രതിയെ കോടതി വിട്ടയച്ചെന്ന പ്രചാരണങ്ങൾ തെറ്റെന്നു സിസിബി ജോയിന്റ് കമ്മീഷണർ. വിമുക്ത ഭടൻ കൂടിയായ പ്രതി കെ.എ.ജോണിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണെന്നും കേസന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സന്ദീപ് പാട്ടിൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. കമ്പനിയുടെ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് പ്രതിയെ കോടതി വിട്ടയച്ചെന്നും ഏഷ്യാനെറ്റ് ന്യൂസ് വാർത്ത തെറ്റെന്നുമായിരുന്നു ജാ ലൈഫ്‌സ്റ്റൈൽ കമ്പനി അധികൃതരുടെ പ്രചാരണം. കഴിഞ്ഞ ശനിയാഴ്ചയാണ് എറണാകുളം സ്വദേശിയായ ജോണിയെ സിസിബി അറസ്റ്റ് ചെയ്തത്. 3.7 കോടി രൂപയും ഇയാളുടെ അക്കൗണ്ടിൽ നിന്നും പിടിച്ചെടുത്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam