പനമരത്ത് സിപിഎം പ്രവർത്തകരുടെ മർദനമേറ്റ ബെന്നി ചെറിയാൻ തൃണമൂൽ കോൺ​ഗ്രസിൽ ചേരും

Published : Jan 27, 2025, 07:47 PM IST
പനമരത്ത് സിപിഎം പ്രവർത്തകരുടെ മർദനമേറ്റ ബെന്നി ചെറിയാൻ തൃണമൂൽ കോൺ​ഗ്രസിൽ ചേരും

Synopsis

ബുധനാഴ്ച പനമരം പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. 

വയനാട്: വയനാട് പനമരത്ത് സിപിഎം മർദ്ദനമേറ്റ പഞ്ചായത്ത് മെമ്പർ ബെന്നി ചെറിയാൻ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. ബുധനാഴ്ച പനമരം പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ബെന്നിയുടെ പിന്തുണ യുഡിഎഫ് തേടിയിട്ടുണ്ടെന്നാണ് സൂചന. യുഡിഎഫ് കൊണ്ടുവെന്ന അവിശ്വാസപ്രമേയം എല്‍ഡിഎഫ് മെമ്പറായ ബെന്നി പിന്തുണച്ചതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായിരുന്നു. ഇതിന് പിന്നാലെ സിപിഎം പ്രവർത്തകർ ബെന്നിയെ ആക്രമിച്ചത് വിവാദമായിരുന്നു. നാളെ ബെന്നിക്ക് പിവി അന്‍വർ  പങ്കെടുക്കുന്ന കണ്‍വെൻഷനില്‍ വച്ച് അംഗത്വം നല്‍കും.   

PREV
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടി അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് വി ഡി സതീശൻ
ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അന്ന് പിടി എതിർത്തു: ആരുമറിയാതെ പോകുമായിരുന്ന ക്രൂരത നിയമവഴിയിലേക്കെത്തിയത് പിടി തോമസിന്റെ ഇടപെടൽ മൂലം