
കാസർകോട്: സാങ്കേതികവിദ്യയെ കാര്യക്ഷമമായി തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രയോജനപ്പെടുത്തിയതിനുള്ള 2026 ലെ മികച്ച ഇലക്ഷൻ ജില്ലയ്ക്കുള്ള ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ അവാർഡ് കാസർകോട് ജില്ലയ്ക്ക്. ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐ എ എസിന്‍റെ നേതൃത്വത്തിൽ നവീന സാങ്കേതിക വിദ്യകളെ ഉപയോഗിച്ച് കുറ്റമറ്റ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയതിനാണ് അവാർഡ്.ഈ മാസം 25ന് ദില്ലിയിലെ മനേക്ഷാ സെന്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ദേശീയ സമ്മതിദായക ദിനത്തിലാണ് അവാർഡ് സമ്മാനിക്കുന്നത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ക്യൂആർ കോഡ് ഉൾപ്പെടെ നവീന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയിരുന്നു. മികച്ച നവീന ആശയങ്ങൾ നടപ്പാക്കിയതിനുള്ള ചീഫ് ഇലക്ഷൻ ഓഫീസറുടെ പുരസ്കാരം 2025ൽ ജില്ലാ കളക്ടർക്ക് ലഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സദ്ഭരണ പുരസ്കാരം പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ ആസ്പിറേഷൻ ബ്ലോക്ക് പ്രോഗ്രാമിലൂടെ ജില്ല നേടിയിരുന്നു. വിവിധ മേഖലകളിലായി രണ്ടു വർഷത്തിനകം ഏഴ് സംസ്ഥാന പുരസ്കാരങ്ങളും ജില്ലാഭരണ സംവിധാനം കരസ്ഥമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam