Bevco : മദ്യവിൽപനശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ ; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

Web Desk   | Asianet News
Published : Dec 21, 2021, 06:08 AM IST
Bevco : മദ്യവിൽപനശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ ; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

Synopsis

സൗകര്യങ്ങൾ വർധിപ്പിക്കാനാണ് നിർദേശിച്ചതെന്നും പുതിയ മദ്യശാലകൾ തുടങ്ങാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തത വരുത്തിയിട്ടുണ്ട്

കൊച്ചി: സംസ്ഥാനത്തെ മദ്യവിൽപനശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ 175 പുതിയ മദ്യശാലകൾ കൂടി തുറക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ, സൗകര്യങ്ങൾ വർധിപ്പിക്കാനാണ് നിർദേശിച്ചതെന്നും പുതിയ മദ്യശാലകൾ തുടങ്ങാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തത വരുത്തിയിട്ടുണ്ട്. 

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലായിരിക്കണം മദ്യശാലകളുടെ പ്രവർത്തനമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സ്വീകരിച്ച് വരുന്ന നടപടികൾ സർക്കാർ കോടതിയെ അറിയിക്കും. ആവശ്യമായ സൗകര്യങ്ങളില്ലാത്ത മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ പുരോഗതിയും സർക്കാർ കോടതിയെ ധരിപ്പിക്കും
 

Read More : സംസ്ഥാനത്ത് 175 മദ്യവിൽപ്പനശാലകൾ കൂടി ആരംഭിക്കുന്ന കാര്യം പരിഗണനയിലെന്ന് സർക്കാർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്