രാത്രികാല കര്‍ഫ്യു; ബെവ്കോ ഔട്ട്‍ലെറ്റുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

By Web TeamFirst Published Apr 20, 2021, 9:44 PM IST
Highlights

കൊവിഡിന്‍റെ തീവ്രവ്യാപനം പിടിച്ച് നിർത്താനാണ് രാത്രികാല കർഫ്യൂ നടപ്പിലാക്കുന്നത്. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. 

രാത്രികാല ക‍ർഫ്യൂവിന്‍റെ പശ്ചാത്തലത്തിൽ ബെവ്കോ ഔട്ട്‍ലെറ്റുകളുടേയും വെയർ ഹൗസുകളുടേയും പ്രവ‍ർത്തനസമയത്തില്‍ മാറ്റം. ബെവ്കോ ഔട്ട്‍ലെറ്റുകളുടെ പ്രവർത്തനം രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയാക്കി. കൊവിഡിന്‍റെ തീവ്രവ്യാപനം പിടിച്ച് നിർത്താനാണ് രാത്രികാല കർഫ്യൂ നടപ്പിലാക്കുന്നത്. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ നടപ്പാക്കുക. 

രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല. എന്നാൽ ടാക്സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ. സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മൾട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴര മണിവരെയാക്കിക്കുറച്ചു. നാളെയും മറ്റനാളും 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം ആഘോഷങ്ങളും ആൾക്കൂട്ടവും പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റി നിർദ്ദേശിച്ചു.

മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പ്, പത്രം, പാൽ, മാധ്യമ പ്രവർത്തകർ, രാത്രി ഷിഫ്റ്റിലെ ജീവനക്കാർ എന്നിവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ഹോട്ടലുകളിൽ നിന്നും രാത്രി 9 ന് ശേഷം പാർസൽ വിതരണം പാടില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണം എന്നും നിർദ്ദേശമുണ്ട്. ആരാധനാലയങ്ങളിൽ ഓൺലൈൻ സംവിധാനത്തിലുടെ ആരാധനകൾ ബുക്ക് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 

click me!