എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ? നിലപാട് വ്യക്തമാക്കി പിവി അൻവർ, 'ആരുടെ വോട്ടും സ്വീകരിക്കുമെന്ന് പ്രതികരണം'

Published : Mar 30, 2026, 05:24 PM IST
 pv anvar

Synopsis

എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്നതിൽ നിലപാട് വ്യക്തമാക്കി പിവി അൻവർ. ആരുടെ വോട്ടും സ്വീകരിക്കുമെന്ന് അൻവർ പ്രതികരിച്ചു

കോഴിക്കോട്: ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പിവി അൻവർ. പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്ന് പിവി അൻവർ പറഞ്ഞു. എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അൻവറിൻ്റെ മറുപടി.

കള്ളപ്പണ ഇടപാട് കേസിലെ ഇഡിയുടെ റിപ്പോർട്ട് ആശ്വാസം നൽകുന്നതാണ്. കേസുകൾ ഉയർത്തി തന്നെ വ്യക്തിഹത്യ നടത്തി. വികസനം ഉയർത്തിയപ്പോൾ വ്യക്തിഹത്യയാണ് നടത്തിയത്. രാഷ്ട്രീയപോരാട്ടത്തിന് എത്തിയ താൻ വൈകാരികമായി പ്രതികരിക്കേണ്ടി വന്നു. ബേപ്പൂരിലേക്ക് കെഎസ്ആർടിസി ബസ് പോലുമില്ല. എങ്ങും വികസന മുരടിപ്പാണെന്നും പിവി അൻവർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്‍ഡിപിഐ പിന്തുണ സിപിഎം തേടിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി, പ്രവർത്തന ശൈലിയിൽ വിമർശനമുണ്ട്, എസ്‍ഡിപിഐ ശൈലിമാറ്റണമെന്നും ബേബി
എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് എ വിജയരാഘവൻ; 'എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല'