
കൊച്ചി: എറണാകുളം ഭാരത്‍മാതാ കോളേജിലെ മോർഫിംഗ് വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്വേഷണം പൂർവ്വ വിദ്യാർത്ഥികളിലേക്കും വ്യാപിപ്പിക്കുന്നുവെന്നും കോളേജിന് പുറത്തുള്ളവരും അന്വേഷണപരിധിയിലുള്ളതായി തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ വ്യക്തമാക്കി. പ്രതി ശ്രീഹരി ചിത്രങ്ങൾ സ്വയം മോർഫ് ചെയ്തെന്നാണ് നിഗമനം. എഐ ടൂളുകൾ ഉപയോഗിച്ച് മോർഫ് ചെയ്തതാകാം എന്നും എസിപി വ്യക്തമാക്കി. അതേ സമയം പണത്തിനായി ചിത്രങ്ങൾ വിറ്റെന്നതും കുട്ടികളുടെ ദൃശ്യങ്ങൾ മോർഫ് ചെയ്തു എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും എസിപി കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam