
ഭുവനേശ്വർ: കൊവിഡിനതിരായ പോരാട്ടത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയിലെ ഒരു നഗരം. മൂന്നാം തരംഗ ഭീഷണിക്കിടെ നൂറ് ശതമാനം പേർക്കും വാക്സീൻ നൽകിയ ആദ്യ ഇന്ത്യൻ നഗരമായി മാറിയിരിക്കുകയാണ് ഭുവനേശ്വർ. ഭുവനേശ്വർ മുൻസിപ്പിൽ കോർപ്പറേഷൻ (ബിഎംസി) തെക്ക്-കിഴക്കൻ സോണൽ ഡെപ്യൂട്ടി കമ്മീഷണർ അൻഷുമാൻ രാഥിനെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
18 വയസിന് മുകളിലുള്ള ഒമ്പത് ലക്ഷം പേർ ബിഎംസിയിൽ ഉണ്ടായിരുന്നു. അതിൽ 31000 ആരോഗ്യ പ്രവർത്തകരും, 33000 മുൻനിര പ്രവർത്തകരും ഉൾപ്പെടും. 18 മുതൽ 44 വരെയുള്ള 5,17000 പേരും 45 വയസിന് മുകളിൽ 3, 25000 പേരുമാണ് ഇവിടെയുള്ളത്. ജൂലായ് 31-നുള്ളിൽ വാക്സീനേഷൻ പൂർത്തിയാക്കാൻ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയായിരുന്നു എന്ന് അൻഷുമാൻ പറഞ്ഞു.
ഉതുവരെ ലഭ്യമായ കണക്കുകളിൽ 18,16000 പേർ വാക്സീൻ സ്വീകരിച്ചു. ചില കാരണങ്ങളാൽ കുറച്ചുപേർക്ക് വക്സീൻ എടുക്കാൻ സാധിച്ചില്ല. ഇതൊഴികെ മറ്റിടങ്ങളിൽ നിന്ന് ഭുവനേശ്വറിൽ ജോലിക്കായി എത്തിയവർക്കടക്കം വാക്സീൻ ആദ്യ ഡോസ് നൽകി. ഗർഭിണികളും ആദ്യ ഡോസ് വാക്സീൻ എടുത്തുകൊണ്ടിരിക്കുകയാണ്. ആകെ 55 വാക്സീനേഷൻ കേന്ദ്രങ്ങളുള്ള നഗരത്തിൽ, മുപ്പതോളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും ഉൾപ്പെടും.വാക്സീനേഷൻ പദ്ധതി ലക്ഷ്യം കണ്ടതിൽ ജനങ്ങൾക്ക് നന്ദി പറയുകയാണ് ഇപ്പോൾ നഗരസഭ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam