
തിരുവനന്തപുരം:കെ - ഫോൺ പദ്ധതിയിൽ ഗുരുതരക്രമക്കേടുകൾ അക്കൗണ്ടന്‍റ് ജനറൽ കണ്ടെത്തിയ സാഹചര്യത്തിൽ കമ്പനികൾക്ക് അധികമായി നൽകിയ തുക സർക്കാർ തിരിച്ചുപിടിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എ.ജി.യുടെ കണ്ടെത്തൽ പ്രതിപക്ഷ ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണ്. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ കെ - ഫോൺ ലംഘിച്ചെന്നതാണ് പ്രധാന കണ്ടെത്തൽ. കേബിളിന്‍റെ 70 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നാണ് എത്തിച്ചതെന്ന കണ്ടെത്തലും ഗൗരവതരമാണ്. കേബിളിന്‍റെ ഗുണനിലവാരത്തിൽ പദ്ധതി പങ്കാളിയായ കെഎസ്ഇബിക്ക് നേരത്തെതന്നെ സംശയമുണ്ടായിരുന്നു എന്നാൽ മുഖ്യമന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിൻ്റെ അനാവശ്യ ഇടപെടലുകളാണ് ടെൻഡർ വ്യവസ്ഥ ലംഘിച്ച് 50 ശതമാനം കൂട്ടി നൽകിയത്. ഇതിനു പിന്നിൽ വൻ അഴിമതി നടന്നുവെന്ന കാര്യം വ്യക്തമാണ്.
കഴിഞ്ഞ ദിവസം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച പിണറായിക്കുളള മറുപടിയാണ് എ ജിയുടെ കണ്ടെത്തൽ.സർക്കാർ നൽകിയ അധികതുക കമ്പനികളിൽ നിന്ന് തന്നെ ഈടാക്കണം നിലവാരം കുറഞ്ഞ കേബിളാണ് ഉപയോഗിച്ചതെങ്കിൽ അതിൻ്റെ തുകയും അവരിൽ നിന്ന് ഈടാക്കുകയും കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും വേണം.
പദ്ധതിക്ക് തുക കൂട്ടി നൽകണമെന്ന് കത്തയയ്ക്കുകയും വഴിവിട്ട് ഇടപെടുകയും ചെയ്ത ശിവശങ്കറിനെതിരെ ശക്തമായ നടപടി ഉണ്ടാകണം.മറ്റു കൊള്ളകള്‍പോലെ വന്‍തട്ടിപ്പിന് വേണ്ടി രൂപകല്പന ചെയ്തതാണ് കെ-ഫോണ്‍ പദ്ധതിയും. 1500 കോടി ചെലവില്‍ സംസ്ഥാനത്ത് 52,746 കിലോമീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല ഉണ്ടാക്കി കുറഞ്ഞ ചെലവില്‍ പാവങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം നല്‍കുമെന്ന സുന്ദരവാഗ്ദാനത്തിന് പിന്നില്‍ വന്‍ കൊള്ളയാണ് ലക്ഷ്യം. യഥാര്‍ത്ഥത്തില്‍ കമ്പനികളുടെ വഴിവിട്ട കച്ചവടത്തിന് സര്‍ക്കാര്‍ ചെലവില്‍ പ്ലാറ്റ്ഫോം ഒരുക്കിക്കൊടുക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. പ്രധാന ലക്ഷ്യം കമ്മീഷന്‍ തന്നെയാണ്. ശിവശങ്കർ തന്നെയാണ് ഇതിന്‍റേയും ശില്പി. 1028 കോടിയുടെ എസ്റ്റിമേറ്റിട്ട പദ്ധതിക്ക് 58.5 ശതമാനം തുക കൂട്ടി നൽകിയതിലെ കള്ളക്കളി എ.ജി കണ്ടെത്തിയ സാഹചര്യത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam