
മലയാളിക്ക് എന്നും വർണ്ണാഭമായ ഓണകാഴ്ചയും വിസ്മയിപ്പിക്കുന്ന ഓണം കളക്ഷനുകളും സമ്മാനിച്ച കല്യാൺ സിൽക്സ് കേരളത്തിനായ് ഒരുക്കുന്നു ഗ്രേറ്റ് ഓണം ഷോപ്പിംഗ്. മലയാളി ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര ഏറ്റവും വലിയ ഓണം ഷോപ്പിംഗിനാണ് കേരളത്തിലുടനീളമുള്ള കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ ആഗസ്റ്റ് 10-ന് തുടക്കമായത്.
കല്യാൺ സിൽക്സിന്റെ നെയ്ത്ത് ശാലകളിലും, പ്രൊഡക്ഷൻ യൂണിറ്റുകളിലും, ഡിസൈൻ സലൂണുകളിലും ഓണത്തിനായി പ്രത്യേകം തയ്യാറാക്കിയ സാരി, മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ എന്നിവയുടെ വലിയ കളക്ഷനുകളാണ് ഈ ഷോപ്പിംഗ് ഉത്സവത്തിലൂടെ മലയാളികളുടെ മുന്നിലെത്തുന്നത്. കാഞ്ചീപുരം, ബനാറസ്, പോച്ചംപള്ളി എന്നിവിടങ്ങളിൽ നിന്നുള്ള പട്ടിലെ വലിയ ശ്രേണികൾക്കൊപ്പം ക്യാഷ്വൽ വെയർ സാരി, പാർട്ടി വെയർ സാരി, കേരള സാരി എന്നിവയിലെ വലിയ ശേഖരവും കല്യാൺ സിൽക്സ് ഒരുക്കിയിരിക്കുന്നു.
കുർത്തി, ചുരിദാർ, ചുരിദാർ മെറ്റീരിയൽ, സൽവാർ സ്യൂട്ട്സ്, ഷരാര, പലാസിയോ എന്നിവയുടെ മെട്രോ കളക്ഷനുകളാണ് മറ്റൊരു പ്രത്യേകത. മെൻസ് വെയർ, കിഡ്സ് വെയർ എന്നിവയിലെ ഉത്സവകാല ശ്രേണികൾക്ക് പുറമെ യുവത്വത്തെ ത്രസിപ്പിക്കുന്ന ഫോർ എവർ യംഗ് കളക്ഷനുകളും കേരളത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നു.
'ഓണക്കോടി കല്യാൺ സിൽക്സിൽ നിന്ന് തന്നെ തിരഞ്ഞെടുക്കുക എന്നത് കാലാകാലങ്ങളായി മലയാളിയുടെ ശീലമാണ്. മലയാളിയുടെ കല്യാൺ സിൽക്സുമായുള്ള ഈ ആത്മബന്ധം ഞങ്ങളുടെ ഓരോ ഉൽപ്പന്നത്തിലും പ്രതിഫലിക്കണമെന്ന് ഞങ്ങൾക്ക് നി൪ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും ബൃഹത്തും ഏറ്റവും മികച്ചതുമായ കളക്ഷനുകളാണ് കേരളത്തിലുടനീളമുള്ള ഷോറൂമുകളിൽ ഈ ഓണക്കാലത്ത് അണിനിരത്തിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ ഇവ ലഭ്യമാക്കുന്നത് വഴി മലയാളിക്ക് ഈ ഓണക്കാലത്തും ചെറിയ ബഡ്ജറ്റിൽ ഓണക്കോടികൾ സ്വന്തമാക്കുവാനാകും'- കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
ഉത്സവകാല കളക്ഷനുകളുടെ ലഭ്യത ഉറപ്പുവരുത്താൻ ഈ ഓണക്കാലം മുഴുവൻ കല്യാൺ സിൽക്സിന്റെ നെയ്ത്ത് ശാലകളും പ്രൊഡക്ഷൻ ഹൗസുകളും ഇടതടവില്ലാതെ പ്രവർത്തിക്കും. ഓരോ ആഴ്ചയും പുതിയ ശ്രേണികൾ വിപണിയിലെത്തിക്കാനാണ് കല്യാൺ സിൽക്സ് ലക്ഷ്യമിടുന്നത്. “വസ്ത്രവിസ്മയങ്ങളുടെ വലിയ കളക്ഷനുകൾ ഈ ഓണക്കാലത്തും മലയാളിയുടെ മുന്നിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞതിൽ ഞങ്ങൾ കൃതജ്ഞരാണ്. ഏവർക്കും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും ഒരു ഓണക്കാലം ഞാൻ ആശംസിക്കുന്നു,' ശ്രീ പട്ടാഭിരാമൻ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam