Bindu Ammini Attack : ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്, പ്രതിക്ക് ജാമ്യം

Published : Jan 07, 2022, 09:15 PM IST
Bindu Ammini Attack : ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്, പ്രതിക്ക് ജാമ്യം

Synopsis

കേസില്‍ അന്വേഷണം തുടരുകയാണെന്ന് വെള്ളയില്‍ പൊലീസ് അറിയിച്ചു. ബിന്ദു അമ്മിണി തന്നെയാണ് ആദ്യം ആക്രമിച്ചതെന്നുകാട്ടി മോഹന്‍ദാസ് നല്‍കിയ പരാതിയും പൊലീസിന്‍റെ പരിഗണനയിലാണ്.   

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ (Bindu Ammini) ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ പൊലീസ് എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മോഹന്‍ദാസ് വൈകുന്നേരം ജയിലില്‍നിന്നും പുറത്തിറങ്ങി. കേസില്‍ അന്വേഷണം തുടരുകയാണെന്ന് വെള്ളയില്‍ പൊലീസ് അറിയിച്ചു. ബിന്ദു അമ്മിണി തന്നെയാണ് ആദ്യം ആക്രമിച്ചതെന്നുകാട്ടി മോഹന്‍ദാസ് നല്‍കിയ പരാതിയും പൊലീസിന്‍റെ പരിഗണനയിലാണ്. 

കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ബിന്ദു അമ്മിണിയെ മോഹൻദാസ് ആക്രമിച്ചത്. മൊബൈല്‍ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനും കേസെടുത്തു. 

Bindu Ammini Attack : ബിന്ദു അമ്മിണിക്കെതിരായ ആക്രമണം; ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ

മോഹൻദാസ് മദ്യലഹരിയില്‍ ബിന്ദുവിനെ ആക്രമിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഘർഷത്തിൽ ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ പിന്നീട് വീട്ടിലേക്ക് മടങ്ങി. ദൃശ്യങ്ങൾ പുറത്തായി, ചർച്ചയായതോടെയാണ് പൊലീസ് നടപടിയെടുത്തത്. കീഴടങ്ങാനായി സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് വെള്ളയില്‍ പൊലീസ് വീട്ടിലെത്തിയാണ് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തത്. ബീച്ചില്‍ ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തന്നെ ബിന്ദു അമ്മിണിയാണ് ആദ്യം വന്ന് തല്ലിയതെന്നാണ് മോഹന്‍ദാസിന്‍റെ വാദം. 

Attack Against Bindu Ammini : ബിന്ദു അമ്മിണിക്കെതിരായ അക്രമം; ഇന്ന് തന്നെ നടപടിയെന്ന് ഡിസിപി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു