'ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാതെ പ്രശ്നങ്ങൾ പരിഹരിക്കില്ല'; ശബരിമലയിലെ തിരക്കിനെക്കുറിച്ച് ബിന്ദു അമ്മിണി

Published : Dec 13, 2023, 06:03 PM ISTUpdated : Dec 13, 2023, 06:13 PM IST
'ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാതെ പ്രശ്നങ്ങൾ പരിഹരിക്കില്ല'; ശബരിമലയിലെ തിരക്കിനെക്കുറിച്ച് ബിന്ദു അമ്മിണി

Synopsis

പ്രശ്നബാധിത സ്ഥലത്തേക്ക് മലയിറങ്ങി വരുന്ന ഭക്തരും സ്വയരക്ഷക്കായി പ്രശ്നക്കാർക്കൊപ്പം ചേർന്ന് ശരണം വിളിക്കുകയും മുകളിൽ നിന്നും ഇറങ്ങിവന്ന മുഴുവൻ ആളുകളും സ്ത്രീകളെ തടയുന്നവർ ആയി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തെന്നും ഇവർ ആരോപിച്ചു

തിരുവനന്തപുരം: ശബരിമലയിൽ നേരിട്ട തിരക്കിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പുമായി ബിന്ദു അമ്മിണി. ശബരിമലയിൽ യുവതീ പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിക്ക് ശേഷം ആദ്യമായി ദർശനം നടത്തിയ യുവതികളിലൊരാളാണ് ബിന്ദു അമ്മിണി. 2018 ഡിസംബർ 25 നു ശബരിമലയിലേക്ക് പോകുന്നതിനിടക്കുണ്ടായ തിരക്കിനെക്കുറിച്ചാണ് ബിന്ദു അമ്മിണി എഴുതിയത്.

ജീവനക്കാർ അടക്കം ചിലർ ചേർന്ന് നടത്തിയ ഒരു ഗൂഢാലോചനയുടെ ഫലമായിരുന്നു അന്നുണ്ടായ തിരക്കെന്ന് ഇവർ വ്യക്തമാക്കി. സന്നിധാനത്ത് നിന്നും പുറത്തേക്കു പോകാൻ അനുവദിക്കാതെ മൈക്കിലൂടെ  അനൗൺസ് ചെയ്തു ഭക്തരെ നിശ്ചിത സമയം അവിടെ തന്നെ നിർത്തുന്നു. പിന്നീട് തങ്ങൾ പോകുന്ന വഴിയിൽ ആസൂത്രിത അക്രമങ്ങൾ ഉണ്ടാകാൻ ഇടയുള്ള സമയം നോക്കി കൂട്ടത്തോടെ ഭക്തരെ പോകാൻ അനുവദിക്കുകയും ചെയ്തെന്ന് ബിന്ദു അമ്മിണി ആരോപിച്ചു.

Read More.... 'ഡൈനമിക് ക്യൂ' വിശ്രമ സൗകര്യവും കുടിവെള്ളവും ഇന്റര്‍നെറ്റും വരെ, ശബരിമലയിൽ പുതിയ തിരുപ്പതി മോഡൽ സംവിധാനം

പ്രശ്നബാധിത സ്ഥലത്തേക്ക് മലയിറങ്ങി വരുന്ന ഭക്തരും സ്വയരക്ഷക്കായി പ്രശ്നക്കാർക്കൊപ്പം ചേർന്ന് ശരണം വിളിക്കുകയും മുകളിൽ നിന്നും ഇറങ്ങിവന്ന മുഴുവൻ ആളുകളും സ്ത്രീകളെ തടയുന്നവർ ആയി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തെന്നും ഇവർ ആരോപിച്ചു. വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസുകളിൽ കരാറുകാരിലൂടെ തമ്പടിച്ച ഗൂഡാലോചനക്കാർ ഇവർക്കിടയിലേക്കു ഇറങ്ങുക കൂടി ചെയ്യുന്നതോടെ ആസൂത്രണം ചെയ്യുന്നതുപോലെ എല്ലാം നടക്കുന്നു. ജീവനക്കാർ, പൊലീസുകാർ, കരാറുകാർ തുടങ്ങിയവർക്കിടയിലെ ഗൂഢാലോചനക്കാരെ കണ്ടെത്തി തക്കതായ നടപടി സ്വീകരിച്ചാലല്ലാതെ ഈ പ്രശ്നങ്ങൾ  പരിഹരിക്കാൻ പോകുന്നില്ലെന്നും ഇവർ പറഞ്ഞു. 

ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍ 

ശബരിമലയിൽ നേരിട്ട് അനുഭവപ്പെട്ടതിരക്കിനെ കുറിച്ചാണ് പറയാൻ ഉള്ളത്. 2018 ഡിസംബർ 25 നു ശബരിമലയിലേക്ക് പോകുന്നതിനിടക്ക്ടയ്ക്കു തിരക്ക് ഉണ്ടായി. അതിന്റെ കാരണം അന്വേഷിച്ചപ്പോൾ ആണ് മനസ്സിലായത് ജീവനക്കാർ അടക്കം ചേർന്ന് നടത്തിയ ഒരു ഗൂഢാലോചന ആയിരുന്നു അത്. സന്നിധാനത്ത് നിന്നും പുറത്തേക്കു പോകാൻ അനുവദിക്കാതെ മൈക്കിലൂടെ  അനൗൺസ് ചെയ്തു ഭക്തരെ നിശ്ചിത സമയം അവിടെ തന്നെ നിർത്തുന്നു. പിന്നീട് ഞങ്ങൾ പോകുന്ന വഴിയിൽ ആസൂത്രിതഅക്രമങ്ങൾ ഉണ്ടാകാൻ ഇടയുള്ള സമയം നോക്കി കൂട്ടത്തോടെ ഭക്തരെ പോകാൻ അനുവദിക്കുന്നു. ഈ സമയം പ്രശ്നഭരതമായ അന്തരീക്ഷത്തിൽ എത്തുന്ന മലയിറങ്ങി വരുന്നവർ സ്വയ രക്ഷക്കായി പ്രശ്നക്കാർക്കൊപ്പം ചേർന്ന് ശരണം വിളിക്കുന്നു. എങ്ങനെ ഉണ്ട്.
മുകളിൽ നിന്നും ഇറങ്ങിവന്ന മുഴുവൻ ആളുകളും നൈസ് ആയി സ്ത്രീകളെ തടയുന്നവർ ആയി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.
വാട്ടർ അതോറിറ്റി യുടെ പമ്പ് ഹൗസുകളിൽ കരാറുകാരിലൂടെ തമ്പടിച്ച ഗൂഡാലോചനക്കാർ ഇവർക്കിടയിലേക്കു ഇറങ്ങുക കൂടി ചെയ്യുന്നതോടെ പരിസമാപ്തി ആസൂത്രണം ചെയ്തത് പോലെ തന്നെ. ജീവനക്കാർ, പോലീസുകാർ, കരാറുകാർ തുടങ്ങിയവർക്കിടയിലെ ഗൂഢാലോചനക്കാരെ കണ്ടെത്തി തക്കതായ നടപടി സ്വീകരിച്ചാലല്ലാതെ ഈ പ്രശ്നങ്ങൾ  പരിഹരിക്കാൻ പോകുന്നില്ല

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ