സീറ്റ് കിട്ടുമെന്ന പ്രതീക്ഷ, രാഷ്ട്രീയത്തിൽ സ്ത്രീക്ക് പുരുഷനേക്കാൾ അധ്വാനം വേണ്ടിവരുമെന്ന് ബിന്ദു കൃഷ്ണ

Published : Feb 09, 2021, 11:39 AM IST
സീറ്റ് കിട്ടുമെന്ന പ്രതീക്ഷ, രാഷ്ട്രീയത്തിൽ സ്ത്രീക്ക് പുരുഷനേക്കാൾ അധ്വാനം വേണ്ടിവരുമെന്ന് ബിന്ദു കൃഷ്ണ

Synopsis

രാഷ്ട്രീയത്തിൽ സ്ത്രീകൾ കൂടുതൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും പുരുഷൻമാർക്കൊപ്പം എത്താൻ മൂന്നിരട്ടി പ്രവർത്തിക്കണമെന്നും ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.

കൊല്ലം: നിയമസഭാ തെര‍ഞ്ഞെടുപ്പിൽ സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കൊല്ലം ജില്ലാ കോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. പാർട്ടി മത്സരിക്കാൻ ആവശ്യപ്പെടുമെന്നാണ് കരുതുന്നതെന്നും കൊല്ലം മണ്ഡലത്തിൽ ജയിക്കാനാകുമെന്നും ബിന്ദു കൃഷ്ണ പ്രതീക്ഷ പ്രകടിപ്പിച്ചു. കൊല്ലത്ത് വല്ലപ്പോഴും എത്തുന്ന എംഎൽഎയാണ് ഇപ്പോഴുള്ളതെന്ന് പറഞ്ഞ ജില്ലാ കോൺഗ്രസ് അധ്യക്ഷ  ജില്ലയിലാകെ കോൺഗ്രസ് മുന്നേറ്റം നടത്തുമെന്ന് അവകാശപ്പെട്ടു.

രാഷ്ട്രീയത്തിൽ സ്ത്രീകൾ കൂടുതൽ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും പുരുഷൻമാർക്കൊപ്പം എത്താൻ മൂന്നിരട്ടി പ്രവർത്തിക്കണമെന്നും ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ നമ്മുടെ ചിഹ്നം സൈക്കിളിലായിരുന്നു കോൺഗ്രസ് വനിതാ നേതാവിന്റെ പ്രതികരണം. 

എപ്പോഴും പാർട്ടി പറയുന്നതിനനുസരിച്ചാണ് പ്രവർത്തിച്ചിട്ടുള്ളതെന്ന് ആവർത്തിച്ച ബിന്ദു കൃഷ്ണ ഇത്തവണ സ്ഥാനാർത്ഥി നിർണ്ണയമടക്കം സുഗമമായി പൂർത്തിയാകുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

PREV
click me!

Recommended Stories

കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്