
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും ബെംഗലൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയും അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി എം എ ബേബിയുടെ എഫ്ബി പോസ്റ്റ്. ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർട്ടിത്ത് പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവര്‍ അതിന്‍റെ ഭവിഷ്യത്ത് നേരിടുകതന്നെവേണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽപ്രവർത്തിച്ചവർക്കും പാർട്ടിനേതൃത്വത്തിലുള്ളവരുടെഉറ്റബന്ധുക്കൾക്കും ബാധകമാണെന്നും എംഎ ബേബി എഫ്ബി കുറിപ്പിൽ പറയന്നു.
എംഎ ബേബിയുടെ എഫ്ബി കുറിപ്പ് :
ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിൻറെ ഭവിഷ്യത്ത് നേരിടുകതന്നെവേണം. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽപ്രവർത്തിച്ചവർക്കും പാർട്ടി നേതൃത്വത്തിലുള്ളവരുടെ ഉറ്റബന്ധുക്കൾക്കും ബാധകമാണ്. പക്ഷേ, അതിൻറെ പേരിൽ സിപിഐഎമ്മിനെ തകർത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ട. അതിദീർഘമായ ജനാധിപത്യബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഐഎമ്മിനുള്ളത്. ഈ ബന്ധം ജനാധിത്യ-പുരോഗമന രാഷ്ട്രീയത്തിന്റെ ചട്ടങ്ങൾക്കുള്ളിലായതിനാൽ തന്നെ അത് തകർത്തുകളയാൻ ആർ എസ് എസിനാവില്ല.
സിപിഐഎമ്മിന് എന്തെങ്കിലുംവീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത്ചർച്ചചെയ്ത് സമുചിതമായി തിരുത്തും എന്നതിൽസംശയമില്ല .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam