കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി

By Web TeamFirst Published Dec 14, 2020, 5:08 PM IST
Highlights

ഇഡി അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ദമാണെന്ന് കാട്ടി ബിനീഷിന്‍റെ അഭിഭാഷകന്‍ നല്‍കിയ ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയില്‍ ബനീഷിന്‍റെ അഭിഭാഷകരുടെ വാദം കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു

ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷൻസ് കോടതി തള്ളി. എൻഫോഴ്സ്മെന്റ് വകുപ്പ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന ബിനീഷ് കോടിയേരിയുടെ വാദം കോടതി അംഗീകരിച്ചില്ല. ബിനീഷിന് ജാമ്യത്തിനായി ഇനി ഹൈക്കോടതിയെ സമീപിക്കണം.

നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്. ഇഡി അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ദമാണെന്ന് കാട്ടി ബിനീഷിന്‍റെ അഭിഭാഷകന്‍ നല്‍കിയ ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയില്‍ ബനീഷിന്‍റെ അഭിഭാഷകരുടെ വാദം കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റർ ജനറലാണ് ഹാജരായത്. 

click me!