ബിനീഷിന് ക്ലീൻ ചിറ്റില്ല, ഇനിയും ചോദ്യം ചെയ്യുമെന്ന് എൻസിബി, തിരിച്ചടിയായത് മറ്റ് പ്രതികളുടെ മൊഴി

Published : Nov 21, 2020, 11:11 AM ISTUpdated : Nov 21, 2020, 12:46 PM IST
ബിനീഷിന് ക്ലീൻ ചിറ്റില്ല, ഇനിയും ചോദ്യം ചെയ്യുമെന്ന് എൻസിബി, തിരിച്ചടിയായത് മറ്റ് പ്രതികളുടെ മൊഴി

Synopsis

ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികൾ നിർണായകമാകും. 

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റില്ലെന്നു നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ആവശ്യമെങ്കിൽ ബിനീഷിനെ ഇനിയും ചോദ്യത്തെ ചെയ്യും. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികൾ ബിനീഷിനെതിരായ കേസിൽ നിർണായകമാകും. 

മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻസിബി നാല് ദിവസമാണ് ചോദ്യം ചെയ്തത്. എൻസിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റി. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെടാത്തതിനെതുടർന്നാണ് ജയിലിലേക്ക് ബിനീഷിനെ മാറ്റിയത്. ബിനീഷ് കോടിയേരിയുടെ മൊഴി രേഖപ്പെടുത്തിയെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചിരുന്നു. 

 

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ