'ചെയ്യാത്ത കാര്യങ്ങള്‍ സമ്മതിപ്പിക്കാന്‍ ശ്രമം '; ഇഡിക്കെതിരെ ബിനീഷ് കോടിയേരി

Published : Nov 01, 2020, 07:49 PM ISTUpdated : Nov 01, 2020, 10:01 PM IST
'ചെയ്യാത്ത കാര്യങ്ങള്‍ സമ്മതിപ്പിക്കാന്‍ ശ്രമം '; ഇഡിക്കെതിരെ ബിനീഷ് കോടിയേരി

Synopsis

ബിനീഷിനെ കാണാനായി ആശുപത്രിയില്‍ ബിനോയും അഭിഭാഷകരും എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ആശുപത്രിയില്‍ വെച്ച് വാക്കുതര്‍ക്കമുണ്ടായി

ബെംഗളുരു: ചെയ്യാത്ത കാര്യങ്ങൾ ചെയ്തെന്ന് പറയാൻ ഇഡി സമ്മർദം ചെലുത്തുന്നുവെന്ന് ബിനീഷ് കോടിയേരി. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കവെയാണ് പ്രതികരണം. വിഷയം നാളെ കോടതിയിൽ ഉന്നയിക്കുമെന്നും ഹൈക്കോടതിയിൽ പ്രത്യേക ഹർജി നൽകുമെന്നും ബിനീഷിന്‍റെ അഭിഭാഷകർ അറിയിച്ചു. വൈകീട്ട് നാല് മണിയോടെയാണ് ബിനീഷിനെ കടുത്ത നടുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇഡി ആസ്ഥാനത്ത് നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. 

അഞ്ച് മണിക്കൂറോളം വിവിധ പരിശോധനകള്‍ക്ക് ശേഷം ബിനീഷിനെ ഒന്‍പത് മണിയോടെ വിത്സൺ ഗാർഡൻ സ്റ്റേഷനിലേക്ക് മാറ്റി. ബിനീഷിന്‍റെ സ്വാഭാവിക അവകാശങ്ങൾ പോലും ഇഡി നിഷേധിക്കുകയാണെന്നു അഭിഭാഷകർ പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെ ബിനീഷിനെ ഇഡി കോടതിയിൽ ഹാജരാക്കും. അതിനിടെ ലഹരിക്കടത്തിന് കൂട്ടുനിന്നെന്ന കുറ്റങ്ങൾ ചുമത്തി ബിനീഷിനെതിരെ നാർക്കോട്ടിക് കണ്ട്രോള്‍ ബ്യുറോയും കേസെടുക്കാൻ നടപടികൾ തുടങ്ങി.

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്