
ദില്ലി: ആക്രമിക്കപ്പെട്ട ദേവാലയങ്ങളും സന്യാസി മഠങ്ങളും ഓർത്തിട്ട് വേണം ബിജെപിയെ സ്വാഗതം ചെയ്യാനെന്ന് ക്രൈസ്തവ വിശ്വാസികളോടും മത മേലധ്യക്ഷന്മാരോടും രാജ്യസഭാംഗമായ ബിനോയ് വിശ്വം. സിപിഐക്ക് ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെട്ടത് സാങ്കേതികം മാത്രമാണ്. ജനങ്ങൾ സിപിഐക്ക് ഒപ്പമുണ്ട്. സിപിഐ ജനങ്ങളുടെ പാർട്ടിയാണ്. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടത് സിപിഐക്ക് വലിയ ആഘാതം എന്നത് തെറ്റിദ്ധാരണയാണ്. കുറവുകളോ കുറ്റങ്ങളോ ഉണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകും. പ്രധാന മന്ത്രിയുടെ ക്രിസ്ത്യൻ പള്ളി സന്ദർശനം വോട്ട് ഉറപ്പിച്ച് അധികാരം നേടാനുള്ള പരക്കം പാച്ചിലാണ്. ഈ കൗശലം മനസ്സിലാക്കാതെ മോദിക്ക് പിന്തുണ നൽകുന്ന പുരോഹിതർ വിചാരധാര വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഗോഡ്സെ, സവർക്കർ, ഗോൾവാൾക്കർ എന്നിവരെ ദേശീയ നായകരാക്കാൻ ശ്രമിക്കുന്നവരെയാണ് പിന്തുണയ്ക്കുന്നതെന്ന് ക്രൈസ്തവ സഭാ നേതാക്കൾ മനസ്സിലാക്കണമെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam