നേതാവിനേക്കാളും പാര്‍ട്ടിയേക്കാളും വലുത് ജനം, തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തണം, മടിക്കരുത്: ബിനോയ്‌ വിശ്വം

Published : Jun 25, 2024, 01:35 PM IST
നേതാവിനേക്കാളും പാര്‍ട്ടിയേക്കാളും വലുത് ജനം, തെറ്റ് ഏറ്റുപറഞ്ഞ് തിരുത്തണം, മടിക്കരുത്: ബിനോയ്‌ വിശ്വം

Synopsis

ഭാഷാ പ്രയോഗത്തിൽ പാലിക്കേണ്ട കമ്യൂണിസ്റ്റ് സമീപനത്തെ പറ്റി ചിന്തിക്കാനാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും ബിനോയ് വിശ്വം

ആലപ്പുഴ: ഇടതുപക്ഷം തിരുത്തലുകൾക്ക് തയ്യാറാകണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ഗൗരിയമ്മയുടെ 105 ആം ജന്മദിനാഘോഷ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവര്‍. ഇടതുപക്ഷം സ്വയം വിമർശനത്തിന് തയ്യാറാവേണ്ട കാലഘട്ടമാണെന്നും കേരളത്തിലെ പ്രത്യേക അവസ്ഥയിൽ ഇടതുപക്ഷം പാഠങ്ങൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുത്തലുകൾക്ക് പ്രാധാന്യമുണ്ടെന്നും  തിരുത്താൻ മടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇളക്കമുണ്ടാകില്ല എന്ന് കരുതിയ ചില ബോധ്യങ്ങൾക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇളക്കം ഉണ്ടായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ അടിത്തറയിൽ ഇളക്കം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യം ചോദിച്ചേ തീരൂ. ഇപ്പോൾ അല്ലെങ്കിൽ പിന്നെ എപ്പോഴാണ് ആ ചോദ്യം ചോദിക്കേണ്ടത്? തെറ്റുകൾ ബോധ്യപ്പെട്ടാൽ തിരുത്താൻ തയ്യാറാവണം. ആദ്യം ഏറ്റുപറയേണ്ടത് ജനങ്ങളോടാണ്. നേതാവിനെക്കാളും അധികാരികളേക്കാളും കമ്മിറ്റികളേക്കാളും വലിയവർ ജനങ്ങളാണ്. ജനങ്ങൾക്ക് മുന്നിൽ തെറ്റ് ഏറ്റുപറഞ്ഞ് തിരുത്താൻ ശ്രമിക്കുന്നതാണ് യഥാർത്ഥ ഇടതുപക്ഷ മൂല്യമെന്നും അദ്ദേഹം പറഞ്ഞു.

ആ പാഠം പഠിച്ച് മുന്നോട്ടുപോകാൻ ഇടതുപക്ഷം ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങൾ എല്ലാം തികഞ്ഞവരാണെന്നും മറുഭാഗത്തുള്ളവര്‍ എല്ലാം പോക്കാണെന്നും അതുകൊണ്ട് അവരെ എന്തും പറയാം എന്നതും കമ്മ്യൂണിസ്റ്റ് വിമർശനത്തിന്റെ ശരിയായ ഭാഗമാണെന്ന് ചിന്തിക്കുന്നില്ല. വിമർശിക്കുമ്പോൾ മറുഭാഗത്ത് നിൽക്കുന്നവരുടെ ചരിത്രത്തെയും ആശയത്തെയും വ്യക്തിത്വത്തെയും സമഗ്രതയോടെ മനസ്സിലാക്കാൻ കഴിയേണ്ടവരാണ് കമ്യൂണിസ്റ്റുകാർ. ഭാഷാ പ്രയോഗത്തിൽ പാലിക്കേണ്ട കമ്യൂണിസ്റ്റ് സമീപനത്തെ പറ്റി ചിന്തിക്കാനാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ
ദുരിതാശ്വസ നിധി വകമാറ്റിയ കേസിൽ ക്ലിൻ ചിറ്റ് നൽകിയ ലോകായുക്ത ബഞ്ചിലെ അംഗം, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി; തദ്ദേശ സ്ഥാപന ഓംബുഡ്സ്മാൻ