വേണ്ടി വന്നാൽ മോദിയെ കരിങ്കൊടി കാണിക്കുമെന്ന് ബിനു ചുള്ളിയിൽ; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അതൃപ്തിയില്ലെന്നും വിശദീകരണം

Published : Sep 29, 2026, 11:21 AM IST
amit shah

Synopsis

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി-യുവമോർച്ച പ്രതിഷേധം ശക്തമാകുന്നു. ഇതിന് മറുപടിയായി, വേണ്ടി വന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ വ്യക്തമാക്കി.

തൃശൂർ: വേണ്ടി വന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ. കഴിഞ്ഞ 10 വർഷക്കാലം പിണറായി സർക്കാരിലെ ഒരു മന്ത്രിക്കെതിരെയും യുവമോർച്ച കരിങ്കൊടി കാണിക്കുന്നത് കണ്ടിട്ടില്ല. യൂത്ത് കോൺഗ്രസ് ദേശീയ വ്യാപകമായി പ്രഖ്യാപിച്ച സമരത്തിന്‍റെ ഭാഗമായാണ് അമിത് ഷായെ കരിങ്കൊടി കാണിച്ചത്. എന്തിനാണ് സംസ്ഥാന മന്ത്രിമാർക്കെതിരായ കരിങ്കൊടി പ്രതിഷേധമെന്ന് യുവമോർച്ചയ്ക്ക് പോലും അറിയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

യുവമോർച്ച സമൂഹത്തിന് മുന്നിൽ അപഹാസ്യരാവുകയാണ്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അഭിപ്രായവ്യത്യാസമുണ്ടെന്ന പ്രചാരണം മാധ്യമ സൃഷ്‌ടിയാണ്. മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ അങ്ങനെ ഒരു അതൃപ്തി നിങ്ങളോട് പറഞ്ഞോ, ഫെയ്സ്ബുക്കിൽ അങ്ങിനെ കുറിപ്പിട്ടോ എന്നും ബിനു ചുള്ളിയിൽ ചോദിച്ചു. കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് ബിജെപിയും യുവമോർച്ചയും ഉയർത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയെ കരിങ്കൊടി കാണിച്ചതിൽ പ്രകോപിതരായ യുവമോർച്ച പ്രവർത്തകർ, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രിയങ്ക ഗാന്ധി എം പി, ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് എന്നിവർക്കെതിരെ ഇന്ന് വിവിധയിടങ്ങളിൽ കരിങ്കൊടി വീശി പ്രതിഷേധിച്ചു.

ചെന്നിത്തലയ്ക്ക് നേരെ കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 4 തവണയാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. വടകര, കുറ്റ്യാടി ജാനകിക്കാട്, കൊയിലാണ്ടി, എരഞ്ഞിപ്പാലം എന്നിവിടങ്ങളിൽ വെച്ചായിരുന്നു പ്രതിഷേധം. കൊല്ലം നീണ്ടകരയിൽ വെച്ച് ടൂറിസം മന്ത്രി പി സി വിഷ്ണുനാഥിന് നേരെയും യുവമോർച്ച പ്രവർത്തകർ കരിങ്കൊടിയുമായി എത്തി. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപം വെച്ചായിരുന്നു പ്രിയങ്ക ഗാന്ധി എം പിക്ക് നേരെയുള്ള പ്രതിഷേധം. യുവമോർച്ച ജില്ലാ പ്രസിഡന്റ് വി വി ശ്രീഹരിയുടെ നേതൃത്വത്തിലാണ് പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി കാണിച്ചത്. അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പകരമായാണ് മന്ത്രിമാരെ ലക്ഷ്യമിട്ട് ബി ജെ പി - യുവമോർച്ച സംഘം സംസ്ഥാന വ്യാപകമായി കരിങ്കൊടി പ്രതിഷേധം നടത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ലീഡ് പിടിച്ച് യുഡിഎഫ്, പൂത്തൃക്ക പഞ്ചായത്തിൽ ട്വന്റി 20ക്ക് ജയം; കല്ലറ ഡിവിഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം
ഇടിയോട് കൂടിയ ശക്തമായ മഴ വരുന്നു, നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ 40 കി.മി വേഗതയിൽ കാറ്റും മഴയും; ജാഗ്രതാ മുന്നറിയിപ്പ്