ഇതോ പുരോഗമന കേരളം? രക്ഷാബന്ധന്‍ അനുവദിക്കില്ലെന്ന ഡിഎംഇയുടെ ഉത്തരവിനെതിരെ ബിജെപി

Published : Oct 03, 2020, 05:11 PM ISTUpdated : Oct 03, 2020, 05:26 PM IST
ഇതോ പുരോഗമന കേരളം?  രക്ഷാബന്ധന്‍ അനുവദിക്കില്ലെന്ന ഡിഎംഇയുടെ ഉത്തരവിനെതിരെ ബിജെപി

Synopsis

മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ഡിഎംഇ റംലാബീവി ആദ്യം ഊരിമാറ്റേണ്ടതെന്ന് ബി ഗോപാലകൃഷ്ണന്‍. രക്ഷാബന്ധന്‍ നിരോധിക്കണമെങ്കില്‍ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ജോലി നോക്കണമെന്നും ബി ഗോപാലകൃഷ്ണന്‍.

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ രക്ഷാബന്ധൻ നടത്താൻ അനുവദിക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ബിജെപി. മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ഡിഎംഇ റംലാബീവി ആദ്യം ഊരിമാറ്റേണ്ടതെന്ന് ബി ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു. നിരോധിക്കുകയാണെങ്കില്‍ എല്ലാ മതചടങ്ങുകളും നിരോധിക്കണം. രക്ഷാബന്ധന്‍ നിരോധിക്കണമെങ്കില്‍ പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ജോലി നോക്കണമെന്നും ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രക്ഷാബന്ധൻ പോലുള്ള ചടങ്ങുകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ നടത്താൻ അനുവദിക്കില്ലെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുകയാണെങ്കിൽ മേലധികാരികളുടെയും സർക്കാരിന്‍റെയും അനുമതി വാങ്ങണം. നിർദേശം  കർശനമായി പാലിക്കണമെന്നും ഡിഎംഇയുടെ ഉത്തരവില്‍ പറയുന്നു.

ബി ഗോപാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ മതപരമായ ചടങ്ങായതിനാൽ രക്ഷാബന്ധൻ നടത്തുവാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച മെഡിക്കൽ ഡയറക്ടർ ഡോ. റംലാബീവി  മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ആദ്യം ഊരി മാറ്റേണ്ടത്. എന്നിട്ട്  വേണം മതവിരുദ്ധ പ്രഖ്യാപനം നടത്താൻ. തനിക്കും തൻ്റെ മതക്കാർക്കും മതപരമായി വേഷഭൂഷാദികൾ അണിയാം, മറ്റുള്ളവർക്ക് പാടില്ലെന്ന് പറയുന്നത് താലിബാനിസമാണ്. ജനാധിപത്യ രാജ്യത്തിൽ ഇത് ശരിയല്ല.

രക്ഷാബന്ധൻ ഏതെങ്കിലും ഒരു മതത്തിൻ്റെ ചടങ്ങല്ല. അത് രാജ്യ സാംസ്കാരത്തിൻ്റെ ഭാഗമാണ്. ഇന്ന് രക്ഷാബന്ധൻ നിരോധിച്ചവർ നാളെ മതത്തിൻ്റെ പേരിൽ അണിഞ്ഞ അരഞ്ഞാണച്ചരടും താലിച്ചരടും നിരോധിക്കില്ലേ?ഇതാണോ പുരോഗമന കേരളത്തിൻ്റെ ഉത്തരവ് ? ഡോ. റംലാബീവിയുടെ ഈ ഉത്തരവ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അറിവോടെയാണോ എന്ന്  ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണം. നിരോധിക്കുകയാണെങ്കിൽ എല്ലാ മത ചടങ്ങുകളും നിരോധിക്കണം. അല്ലാതെ ഏകപക്ഷീയമായ സമീപനം അംഗീകരിക്കാൻ കഴിയില്ല. രക്ഷാബന്ധൻ എല്ലാ കോളേജുകളിലും നടത്തും. ഡോ. റംലാബീവിയുടെ ഉത്തരവ് ലംഘിക്കുകയും ചെയ്യും.

രക്ഷാബന്ധൻ വടക്കെ ഇന്ത്യയിലെ മഹോത്സവമാണ്. ഇത് നിരോധിക്കാൻ റംലാബീവിക്ക് എന്താണ് അവകാശം? അടുത്ത രക്ഷാബന്ധൻ ദിനത്തിൽ റംലാബീവിക്കും രക്ഷാബന്ധൻ നൽകും. കോളേജുകളിൽ രക്ഷാബന്ധൻ ആഘോഷിക്കുകയും ചെയ്യും. കേരളം പാക്കിസ്ഥാനല്ലെന്ന് ഡോ. റംലാബീവി ഓർക്കുന്നത് നന്നായിരിക്കും. ഡോ. റംലാബീവിക്ക് മതപരമായ ചടങ്ങ് ആയതിനാൽ രക്ഷാബന്ധൻ നിരോധിക്കണമെങ്കിൽ പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ, ഇസ്ലാമിക മെഡിക്കൽ കോളേജിൽ ജോലി നോക്കാം. അതിനുള്ള സൗകര്യവും ശരിയാക്കാം. കേരളത്തിൽ ഇരുന്ന് മത വിരുദ്ധത പറയാൻ അനുവദിക്കില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്