മതവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം, തെരഞ്ഞടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ബിജെപി

Published : Mar 17, 2024, 10:09 AM IST
മതവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം, തെരഞ്ഞടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ബിജെപി

Synopsis

വെള്ളിയാഴ്ച  തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരായ സമസ്തയുടെയും മുസ്‌ലിം ലീഗിന്‍റേയും എതിര്‍പ്പ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയെന്ന് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍

തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് വിശ്വാസീകള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന മുസ്ലിം ലീഗിന്‍റേയും സമസ്തയുടയേും അഭിപ്രായത്തിനെതിരെ ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍ രംഗത്ത്.എല്ലാ മതവിഭാഗങ്ങളുടെയും സൗകര്യം നോക്കിയാൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു  തീർത്തും അനാവശ്യ ആവശ്യങ്ങൾ ഉന്നയിക്കുന്നതാണ് മറ്റു വിഭാഗങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നത്. ഇന്ത്യാ മഹാരാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താൻ പോലും സമസ്ത മുശാവറയുടെ അംഗീകാരം  വാങ്ങണോ ? സമസ്തയുടെയും മുസ്‌ലിം ലീഗിന്‍റേയും ലക്ഷ്യം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക എന്നതാണ്  .  മതവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന സമസ്ത, ലീഗ് നേതാക്കൾക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

വെള്ളിയാഴ്ച വോട്ടെടുപ്പിനെതിരെ പരാതി; തീയതി മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സമസ്ത

 

 

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്