
കോഴിക്കോട്; സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാടാണ് ബി.ജെപി സ്വീകരിക്കുന്നതെന്ന് യൂത്ത് ലീഗ്. മുഖ്യമന്ത്രിക്കെതിരെ പരാതി ഉയർന്നിട്ടും അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല.കേസിൽ ബി ജെ പിക്ക് ലാഭമാണ്. സുരേന്ദ്രനെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ അറസ്റ്റ് ചെയ്യുന്നില്ല. 100 കോടി കോഴപ്പണ കേസിലും നടപടിയില്ല. സി പി എമ്മും ബിജെപിയും പരസ്പര സഹായ കമ്മിറ്റിയാണ് . സ്വർണ്ണ ക്കടത്ത് കേസില്‍ സുപ്രീം കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം നടത്തണം.
ലീഗ് വലിയ പ്രക്ഷോഭങ്ങൾ നടത്തും. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം.സ്വപ്നയുടേത് പുതിയ വെളിപ്പെടുത്തലല്ല. എല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കാര്യങ്ങളാണ്. എന്നിട്ടും നടപടി ഉണ്ടായില്ല.സുപ്രീം കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണം . ഇക്കാര്യം നിയമ വിദഗ്ദരുമായി ആലോചിക്കും. യൂത്ത് ലീഗ് കേസിൽ കക്ഷിചേരുമെന്നും സംസ്ഥാന പ്രസിഡണ്ട് പി.കെ.ഫിറോസ് വ്യക്തമാക്കി.
സി.പി.എം- ബി.ജെ.പി കൂട്ടുകച്ചവടമെന്ന് എം.എസ്.എഫ്
ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ ഒന്നാം പ്രതിയായ ബത്തേരി തെരെഞ്ഞെടുപ്പ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു ഉത്തരവിറക്കിയത് സി.പി.എം- ബി.ജെ.പി കൂട്ടുകച്ചവടമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആരോപിച്ചു. ഫേസ് ബുക്ക് കുറിപ്പിലാണ് നവാസിന്‍റെ ആരോപണം.സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. പി. ചാത്തുക്കുട്ടിയെ നിയമിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനിരിക്കെ അസാധാരണമായ രീതിയിൽ ധൃതി പിടിച്ചാണ് ഈ നിയമനമെന്നാണ് ആരോപണം.മുഖ്യമന്ത്രിയെ രക്ഷിക്കാൻ ബത്തേരി കേസ് ഒതുക്കാനാണ് ഈ ശ്രമമെന്ന് പി.കെ നവാസ് കുറ്റപ്പെടുത്തി.
K Surendran : കെ സുരേന്ദ്രനെതിരെ കുരുക്ക് മുറുകുന്നു; മഞ്ചേശ്വരം കോഴക്കേസിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി
മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ (K Surendran) ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് സുരേന്ദ്രനെതിരെ പുതിയ വകുപ്പ് ചുമത്തിയിരിക്കുന്നത്.
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഇതിലാണ് കെ സുരേന്ദ്രനെതിരെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പു കൂടി സുരേന്ദ്രനെതിരെ ചുമത്തിയാണ് റിപ്പോര്‍ട്ട്. ജാമ്യമില്ലാ വകുപ്പാണിത്. കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആറ് പേരാണ് പ്രതികള്‍.
ജനപ്രാതിനിധ്യ നിമയത്തിലെ 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമേ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ നേരത്തെ ചുമത്തിയിരുന്നു. പുതിയ വകുപ്പു കൂടി ചുമത്തിയതോടെ കേസിന്‍റെ പ്രാധാന്യം കൂടും. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രധാന തെളിവായ സുരേന്ദ്രന്‍ ഉപയോഗിച്ച സ്മാര്‍ട്ട്ഫോണ്‍ കണ്ടെടുത്ത് പരിശോധിക്കാന്‍ ഇതുവരേയും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ ഹാജരാക്കണമെന്ന് രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും അത് നഷ്ടപ്പെട്ടുവെന്നാണ് സുരേന്ദ്രന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതിനെതിരെ സുന്ദര തന്നെ ക്രൈംബ്രാഞ്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ബത്തേരി കോഴക്കേസിൽ കുറ്റപത്രം ഉടൻ, ബിജെപി വയനാട് ജില്ലാ വൈസ് പ്രസിഡന്‍റും പ്രതിയാകും