പൊലീസ് ആക്ടിനെ ചോദ്യം ചെയ്ത് ബിജെപിയും ആർഎസ്പിയും ഹൈക്കോടതിയിൽ

Published : Nov 23, 2020, 11:42 AM ISTUpdated : Nov 23, 2020, 11:44 AM IST
പൊലീസ് ആക്ടിനെ ചോദ്യം ചെയ്ത് ബിജെപിയും ആർഎസ്പിയും ഹൈക്കോടതിയിൽ

Synopsis

ബിജെപിക്കായി പാ‍ർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഹ‍ർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

കൊച്ചി: ഏറെ വിവാദമായ പൊലീസ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് ആർഎസ്പിയും ബിജെപിയും ഹൈക്കോടതിയെ സമീപിച്ചു. ആർഎസ്പിക്ക് വേണ്ടി ഷിബു ബേബി ജോൺ, എഎ അസീസ്, എൻകെ പ്രേമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹ‍ർജി നൽകിയത്. 

ബിജെപിക്കായി പാ‍ർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഹ‍ർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പൊലീസ് ആക്ടിലെ വിവാദമായ ഭേ​ദ​ഗതി (118 എ) റദ്ദാക്കണമെന്നാണ് രണ്ട് ഹർജികളിലേയും ആവശ്യം. പുതിയ പൊലീസ് ആക്ടിൻ്റെ പേരിൽ പിണറായി സ‍ർക്കാരിനെതിരെ പൊതുസമൂഹത്തിൽ നിന്നും കടുത്ത വിമ‍ർശനം ഉയരുന്നതിനിടെയാണ് കോടതിയിലേക്ക് കൂടി പൊലീസ് ആക്ട് എത്തുന്നത്. 

പുതിയ നിയമത്തോടെ പൊലീസിനെ ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്യത്തെ അടിച്ചമർത്താനും മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുമാണ് ശ്രമമെന്നാണ് ഹർജികളിലെ ആരോപണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭയിൽ മത്സരിക്കാൻ വ്യക്തിപരമായി താല്പര്യമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി; 'പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്'
നവജാത ശിശു മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിനെ പിന്തുണച്ച് ഡോക്ടർമാരുടെ സംഘടന; 'സ്വാഭാവിക സങ്കീർണ്ണതകളെ ചികിത്സാ പിഴവായി മുദ്രകുത്തി'