കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷം; നാല് ഡിവൈഎഫ്ഐ പ്രവ‍ർത്തകർക്കും അഞ്ച് യുവമോർച്ച പ്രവ‍ർത്തകർക്കും പരിക്ക്

Published : Dec 25, 2020, 01:00 PM ISTUpdated : Dec 25, 2020, 01:12 PM IST
കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷം; നാല് ഡിവൈഎഫ്ഐ പ്രവ‍ർത്തകർക്കും അഞ്ച് യുവമോർച്ച പ്രവ‍ർത്തകർക്കും പരിക്ക്

Synopsis

സംഘർഷത്തെ തുടർന്ന് കൊട്ടിയൂർ ടൗണിലുള്ള ബിജെപി ഓഫീസും തകർത്തു. പരിക്കേറ്റവരെ പേരാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ: കണ്ണൂർ കൊട്ടിയൂരിൽ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. സംഘർഷത്തിൽ നാല് ഡിവൈഎഫ്ഐ പ്രവ‍ർത്തകർക്കും, അഞ്ച് യുവമോർച്ച പ്രവ‍ർത്തകർക്കും പരിക്കേറ്റു. കൊടി നശിപ്പിതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. 

ഡിവൈഎഫ്ഐയുടെ പ്രതിഷേധം യോഗത്തിലേക്ക് യുവമോർച്ച പ്രവർത്തകൻ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി പ്രകോപനം സൃഷ്ടിച്ചുവെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. രാത്രി പത്ത് മണിയോടെ കൊട്ടിയൂർ ടൗണിലുള്ള ബിജെപി ഓഫീസും അടിച്ചു തകർത്തു. ഇത് സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. പരിക്കേറ്റ പ്രവർത്തരെ പേരാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം