'പുതിയ ഹൈവേ നിർമ്മാണം പൂർണമായും മോദി സർക്കാരാണ് ചെയ്യുന്നത്,ക്രെഡിറ്റ് അടിച്ചെടുക്കാൻ മുഖ്യമന്ത്രി വരരുത്'

Published : Dec 16, 2022, 04:30 PM ISTUpdated : Dec 16, 2022, 04:36 PM IST
'പുതിയ ഹൈവേ നിർമ്മാണം  പൂർണമായും മോദി സർക്കാരാണ് ചെയ്യുന്നത്,ക്രെഡിറ്റ് അടിച്ചെടുക്കാൻ മുഖ്യമന്ത്രി വരരുത്'

Synopsis

25 ശതമാനം ഭൂമി വില നൽകാമെന്ന് സമ്മതിച്ച ശേഷം " ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നതിനാൽ അതിന് കഴിയില്ല " എന്നറിയിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങളെന്ന് സന്ദീപ് വാര്യരുടെ പരിഹാസം

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനത്തെച്ചൊല്ലി ബിജെപി , സിപിഎം നേതാക്കള്‍ തമ്മിലുള്ള വാക്പോര് മുറുകുന്നു.ദേശീയപാതാ വികസനത്തിൽ സംസ്ഥാനത്തെ ജനങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ കുറ്റപ്പെടുത്തി.തൊട്ടുപിന്നാലെ മറുപടിയുമായി പൊതുമരാമത്ത്  മന്ത്രി മുഹമ്മദ് റിയാസും ജോണ്‍ ബ്രിട്ടാസ് എംപിയും രംഗത്തെത്തി.വിവാദം ഉണ്ടാക്കാനല്ല വികസനം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.കേരളത്തിന്‍റെ  ഒരു വികസന പരിപാടിക്കും വേണ്ടി സംസാരിക്കുന്നയാളല്ല കേന്ദ്രമന്ത്രി വി മുരളീധരനെന്നായിരുന്നു സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം.വ്യത്യസ്ത പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന വകതാവ് സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ കുറിപ്പിട്ടു.

25 ശതമാനം ഭൂമി വില നൽകാമെന്ന് സമ്മതിച്ച ശേഷം " ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നതിനാൽ അതിന് കഴിയില്ല " എന്നറിയിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ .കിലോമീറ്ററിന് നൂറു കോടി ചിലവാക്കി നടത്തുന്ന ദേശീയപാത വികസനവും പുതിയ ഹൈവേ നിർമ്മാണങ്ങളും എല്ലാം പൂർണമായും നരേന്ദ്ര മോദി സർക്കാരാണ് ചെയ്യുന്നത് . ക്രെഡിറ്റ് അടിച്ചെടുക്കാൻ ഫ്ളക്സ് ബോർഡ് കൊണ്ട് മുഖ്യമന്ത്രിയും മരുമകനും ഈ വഴി വരരുത് .

ദേശീയപാതാ വികസനം; പണം നൽകുന്ന ഏക സംസ്ഥാനമല്ല കേരളം, മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു: വി മുരളീധരൻ

'വികസനത്തിന്റെ കാര്യത്തിൽ മുരളീധരൻ പോസറ്റീവ് ആകണം', വിമർശിച്ച് മന്ത്രി റിയാസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊന്നാനിയിൽ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ; ഉത്സവത്തിനിടെ ഉണ്ടായ തർക്കമെന്ന വിശദീകരണവുമായി പാർട്ടി
ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്ഐടിക്ക് കൈമാറി