തുഷാര്‍ഗാന്ധിക്കെതിരായ പ്രതിഷേധം സ്വാഭാവികമെന്ന് ബിജെപി, 'ഗാന്ധികുടുംബത്തിന്‍റ പിന്‍തലമുറക്കാരന്‍ മാനസികരോഗി

Published : Mar 13, 2025, 10:41 AM ISTUpdated : Mar 14, 2025, 11:56 AM IST
 തുഷാര്‍ഗാന്ധിക്കെതിരായ പ്രതിഷേധം സ്വാഭാവികമെന്ന് ബിജെപി, 'ഗാന്ധികുടുംബത്തിന്‍റ  പിന്‍തലമുറക്കാരന്‍ മാനസികരോഗി

Synopsis

പത്മശ്രീ ഗോപിനാഥൻ നായരെ അനുസ്മരികേണ്ടവേദി മലിനമാക്കിയ തുഷാർ ഗാന്ധിക്കെതിരെ  പ്രതിഷേധിച്ചുവെങ്കിൽ അത് സ്വാഭാവികമാണ്

രാഷ്ട്രീയത്തിനപ്പുറം എല്ലാവരുടെയും ആദരവ് നേടുകയും , RSS ഉൾപ്പെടെയുള്ള മുഴുവൻ സംഘടനകളുമായി നല്ല ബന്ധം നിലനിർത്തുകയും ചെയ്ത പ്രമുഖഗാന്ധിയനായ ജി.ഗോപിനാഥൻ നായരുടെ പ്രതിമ അനാശ്ചാദനം ചെയ്യവെ മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കിയതിലൂടെ തുഷാർ ഗാന്ധി മഹാത്മാവിനേയും ഗോപിനാഥൻനായരേയും അപമാനിക്കുകയായിരുന്നുവെന്ന് BJP സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് കുറ്റപ്പെടുത്തി.. ഇത്തരം മാനസികരോഗികളെ കൊണ്ടു വന്ന ഗാന്ധിമിത്രമണ്ഡലം എന്ന പേപ്പർ സംഘടനയുടെ ഉദ്ദേശശുദ്ധി സംശയകരമാണ്.

ഗോപിനാഥൻ നായരുടെ പേരും വസ്തുവകകളും കൈക്കലാക്കി അദ്ദേഹത്തെ അപമാനിക്കാനാണ് നേതൃത്വംനൽകുന്നതെങ്കിൽ കനത്ത വിലനൽകേണ്ടി വരും.ഗാന്ധികുടുംബത്തിന്‍റെ  പിൻതലമുറക്കാരനെന്ന പേരിൽ തലച്ചോറുംനാവും അർബൻനക്സലൈറ്റ്റുകൾക്കും രാജ്യദ്രോഹശക്തികൾക്കും പണയം വച്ച തുഷാർ ഗാന്ധിയുടെ പരിശ്രമം രാജ്യത്തെ തരംതാഴ്ത്തി കെട്ടാനാണ്. RSS ക്യാമ്പിൽ നേരിട്ട് വന്ന് RSSന്‍റെ   അച്ചടക്കക്കേയും രാജ്യസ്നേഹത്തേയും പ്രകീർത്തിച്ച മഹാത്മാഗാന്ധിയെ തുഷാർ ഗാന്ധിയാണ് മനസ്സിലാക്കേണ്ടത്.  പത്മശ്രീ ഗോപിനാഥൻ നായരെ അനുസ്മരികേണ്ടവേദി മലിനമാക്കിയ തുഷാർ ഗാന്ധിക്കെതിരെ വാർഡ് ജനപ്രതിനിധിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചുവെങ്കിൽ അത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

 

 

PREV
click me!

Recommended Stories

'സംസാരിക്കുന്നത് അതിജീവിതയുടെ വീട്ടിൽ ഇരുന്ന്, അമ്മ ഈ വിധി ആഘോഷിക്കും, മരണം വരെ അവൾക്ക് ഒപ്പം'; പ്രതികരിച്ച് ഭാഗ്യ ലക്ഷ്മി
'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും