പാതിവില തട്ടിപ്പിൽ പ്രതികരണവുമായി ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ; 'ഞങ്ങൾ അനന്ദു കൃഷ്ണന്റെ ഇര'

Published : Feb 06, 2025, 12:00 PM IST
പാതിവില തട്ടിപ്പിൽ പ്രതികരണവുമായി ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ; 'ഞങ്ങൾ അനന്ദു കൃഷ്ണന്റെ ഇര'

Synopsis

ജനസേവനത്തിൻ്റെ ഭാഗമായിട്ടണ് പദ്ധതിയുടെ ഭാഗമായത്. ഒരു രൂപ പോലും പദ്ധതിയുടെ പേരിൽ കൈപ്പറ്റിയിട്ടില്ല. ഞങ്ങളും (SIGN ) ഒരു ഇരയാണ്.

കൊച്ചി: പാതിവിലക്ക് സ്കൂട്ടറും ലാപ്ടോപ്പും അടക്കമുള്ള സാധനങ്ങൾ നൽകാമെന്ന് പറഞ്ഞ് അനന്ദു കൃഷ്ണൻ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ. സായി ഗ്രാം ചെയർമാൻ അനന്തകുമാറാണ് സിഎസ്ആർ പദ്ധതി തനിക്ക് പരിചയപ്പെടുത്തിയത്. കടന്നപ്പള്ളിയും ശിവൻകുട്ടിയും പങ്കെടുത്ത പരിപാടികളുടെ ചിത്രം തന്നെ കാണിച്ചു. തിരുവനന്തപുരം പ്രസ് ക്ലബുമായി ഉള്ള സഹകരണത്തെ കുറിച്ചും തന്നോടു പറഞ്ഞുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു.

 ജനസേവനത്തിൻ്റെ ഭാഗമായിട്ടണ് പദ്ധതിയുടെ ഭാഗമായത്. ഒരു രൂപ പോലും പദ്ധതിയുടെ പേരിൽ കൈപ്പറ്റിയിട്ടില്ല. ഞങ്ങളും (SIGN ) ഒരു ഇരയാണ്. മൂവാറ്റുപുഴയിൽ അനന്ദുവിനെതിരെ കേസെടുത്ത ശേഷവും കോഴിക്കോട് ഐജി ഓഫിസിൽ ആസ്ഥാനത്ത് നാഷണൽ എൻജിഒ കോൺഫെഡറേഷൻ പരിപാടി നടത്തി. ഒക്ടോബർ 30 ന് ആയിരുന്നു പരിപാടി. ഐജി സേതുരാമനായിരുന്നു ഉദ്ഘാടകൻ. ആ പരിപാടിയിലും അനന്തു പങ്കെടുത്തിരുന്നു. 

Read More... 'പകുതി വില' തട്ടിപ്പ് പിരിവ് പലവിധം; അംഗത്വ ഫീസായി 320, വക്കീൽ ഫീസായി 500, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അനന്ദുവിനെ കാണാൻ പല തവണ ഫ്ളാറ്റിൽ പോയിട്ടുണ്ട്. അതെല്ലാം ഈ പദ്ധതി സംസാരിക്കാനായിരുന്നു. ഇതുവരെ 5620 വണ്ടികൾ SIGN നൽകി. ഇനി 5 ശതമാനം പേർക്കേ വണ്ടി നൽകാനുള്ളൂ. പണം തിരികെ നൽകുന്നത് ഇന്നലെ തുടങ്ങിയതല്ല. കുറേ ദിവസങ്ങളായി റീഫണ്ടിംഗ് നടക്കുന്നുണ്ട്. ഞാൻ കൈ കഴുകി ഓടില്ല. വണ്ടി വേണ്ടവർക്ക് വണ്ടിയോ പണം വേണ്ടവർക്ക് പണമോ നൽകും. പ്രധാനമന്ത്രിക്ക് അടുത്ത് അനന്ദു കൃഷ്ണൻ പോയത് തനിക്കറിയില്ല. സായിഗ്രാം പ്രതിനിധി എന്ന പേരിലാവാം പോയതെന്നും എഎൻ രാധാകൃഷ്ൻ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മദ്യദുരന്തത്തിൽ ഓർമ നഷ്ടമായി, അലഞ്ഞുതിരിഞ്ഞ് കേരളത്തിൽ; സൂരജിന്റെ മൃതദേഹം തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിൽ, അന്വേഷണത്തിന് പ്രത്യേക സംഘം
സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്ക് തുടക്കമായി,പത്തുലക്ഷത്തിലധികം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം എത്തി