ഉദ്ഘാടനവും ജയ് വിളിയും പത്മജയ്ക്ക്; നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് സികെ പത്മനാഭൻ

Published : Mar 17, 2024, 01:42 PM IST
ഉദ്ഘാടനവും ജയ് വിളിയും പത്മജയ്ക്ക്; നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് സികെ പത്മനാഭൻ

Synopsis

കാസര്‍കോട് ടൗണ്‍ഹാളില്‍ നടന്ന പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ വേദിയിലേക്ക് ക്ഷണിച്ചത് പത്മജയെ ആയിരുന്നു. പത്മജ നിലവിളക്ക് കൊളുത്തുമ്പോള്‍ സികെ പത്മനാഭന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റില്ല

കാസര്‍കോട്: എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏല്‍പ്പിച്ചതില്‍ പരസ്യമായി നീരസം പ്രകടിപ്പിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ സികെ പത്മനാഭന്‍. 

ഇന്നലെ വൈകുന്നേരം കാസര്‍കോട് ടൗണ്‍ഹാളില്‍ നടന്ന പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യാന്‍ വേദിയിലേക്ക് ക്ഷണിച്ചത് പത്മജയെ ആയിരുന്നു. പത്മജ നിലവിളക്ക് കൊളുത്തുമ്പോള്‍ സികെ പത്മനാഭന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റില്ല.

ഉദ്ഘാടകനെന്ന് പറഞ്ഞ് സികെ പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പത്മനാഭന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് പത്മജ വേദിയിലേക്ക് വന്നത്. പത്മജയ്ക്ക് അണികള്‍ ജയ് വിളിച്ചപ്പോള്‍ താന്‍ പ്രസംഗിക്കുന്നതിന് ഇടയില്‍ ശല്യമുണ്ടാക്കരുതെന്ന് പത്മനാഭൻ താക്കീത് ചെയ്തതും ശ്രദ്ധേയമായി.

ഉദ്ഘാടനത്തിന് ശേഷം പത്മജ പ്രസംഗം തുടരുന്നതിനിടെ സികെ പത്മനാഭവന്‍ വേദി വിടുകയും ചെയ്തു.

Also Read:- ബിജെപിയിലേക്ക് ചാടിയില്ല; പിണക്കം മറന്ന് പാര്‍ട്ടിക്കൊപ്പം എസ് രാജേന്ദ്രൻ, പ്രചാരണത്തിനും ഇറങ്ങും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി