വീണാ ജോർജിന്‍റെ സ്ഥാനാർത്ഥിത്വം ജാതിരാഷ്ടീയം ലക്ഷ്യംവെച്ച്: കെ സുരേന്ദ്രൻ

Published : Mar 06, 2019, 05:30 PM ISTUpdated : Mar 06, 2019, 05:34 PM IST
വീണാ ജോർജിന്‍റെ സ്ഥാനാർത്ഥിത്വം ജാതിരാഷ്ടീയം ലക്ഷ്യംവെച്ച്: കെ സുരേന്ദ്രൻ

Synopsis

സയാമീസ് ഇരട്ടകളെ പോലെയാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

പത്തനംതിട്ട: പത്തനംതിട്ടയിൽ വീണാ ജോർജിനെ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ജാതി രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് തിരുവനന്തപുരത്തേക്ക് തെരഞ്ഞെടുത്തവരെ ദില്ലിയിലേക്ക് അയക്കാൻ നീക്കം നടത്തുന്നത്. വീണാ ജോർജിന്‍റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന്‍റെ ജാതി രാഷ്ട്രീയത്തിന് തെളിവാണെന്നും കെ സുരേന്ദ്രൻ പത്തനംതിട്ടയിൽ പറഞ്ഞു.  ഒരിക്കൽ ചക്ക വീണ് മുയൽ ചത്തെന്ന് കരുതി എപ്പോഴും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും  കെ. സുരേന്ദ്രൻ പറഞ്ഞു.

മോദി വിരോധം കാരണം കേരളത്തിലെ കോൺഗ്രസ്, സിപിഎം നേതാക്കൾ  ഇമ്രാൻ ഖാൻ ആരാധകരായിരിക്കുകയാണ്. സയാമീസ് ഇരട്ടകളെ പോലെയാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് തയ്യാറായ സിപിഎം കേരളത്തിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണക്കണമെന്നും സുരേന്ദ്രൻ നേരെത്തെ വിമർശിച്ചിരുന്നു. 

  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊട്ടിക്കരഞ്ഞിട്ടും കെഎസ്ആർടിസി ജീവനക്കാർ തെല്ലും അയഞ്ഞില്ല, രാത്രി ബസിൽ യാത്ര ചെയ്ത പെൺകുട്ടികളെ സ്റ്റോപ്പിൽ ഇറക്കിയില്ല
പീച്ചി പൊലീസ് സ്റ്റേഷൻ മര്‍ദനം; തുടരന്വേഷണം നിലച്ചു, കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ ഔസേപ്പ്